എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ | color= 2 }} <center> <poem> മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ

 മനുഷ്യാ നീ തന്നെ നിന്റെ
ഇടിഞ്ഞുവീണ സ്വപ്നങ്ങൾക്കും
വിജനത നിറഞ്ഞ വീഥികളിൽ
കാക്കിക്കാർക്ക് പരക്കം പായുവാൻ
കാരണവും നീ തന്നെ
നിനക്കുവേണ്ടി ഓടുന്ന വേളയിൽ
മറക്കുന്നു അവരുടെ വേദനയും
നിന്നെ മഹാമാരിയിൽ നിന്ന്
കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നവർ
ആശുപത്രി വരാന്തകളിൽ നിൽക്കും
മാലാഖമാരെ നോക്കുക നീ
തിരിഞ്ഞു നോക്കുക കഴിഞ്ഞ കാലങ്ങൾ
ഒരുമിച്ചു പൊരുതിടാം നല്ലൊരു നാളേക്കായ്
തിരിച്ചുപിടിക്കാം രോഗവിമുക്തനാടിനെ
മതവും ജാതിയും രാഷ്ട്രീയവുമില്ലാതെ
തുരത്തീടാം മഹാമാരിയെ വീട്ടിലിരുന്ന്

ശ്രീഹരി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത