സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/റിച്ചു
റിച്ചു
നാട്ടിലെ ഒരു ഗ്രാമത്തിലാണ് റിച്ചുവും മാതാപിതാക്കളും അനുജത്തിയും കഴിയുന്നത്. അവർ ഔഷധച്ചെടികൾ പറിച്ച് അവയുടെ ഇലകളും, വേരും, കായ്കളും മറ്റും വലിയ വൈദ്യന്മാർക്ക് എത്തിച്ചുകൊടുത്താണ് ജീവിച്ചിരുന്നത്. റിച്ചുവും അനുജത്തിമാരും എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ സഹായിച്ചുപോന്നിരുന്നു. പക്ഷേ ഈ വേനലവധിക്കാലം ആസ്വദിക്കാൻ കഴിയാതെ കുട്ടികളും ഏറെ പരിഭ്രാന്തിയോടെയും ശ്രദ്ധയോടെയും കഴിയുന്ന ജനങ്ങളും. എന്താണ് ഈ പകർച്ചവ്യാധികൾ ഇങ്ങനെ കത്തിപ്പടരുന്നത്? ശുചിത്വമില്ലായ്മയും മനുഷ്യന്റെ ജാഗ്രതക്കുറവുമൊക്കെയാണോ കാരണം? അവന്റെ ചെറിയ മനസിൽ ഒരുപാടു ചിന്തകൾ കടന്നുകൂടി. അപ്പോഴാണ് അവന് അത് ഓർമ വന്നത്. സിറ്റിയിൽ താമസിക്കിന്ന അങ്കിളിന്റെ വീട്ടിൽ ഒരവധിക്കാലത്ത് പോയപ്പോഴാണ് അവന് പനിയും ചുമയും ഉണ്ടായത്. ഡോക്ടറിന്റെ അടുത്തുപോയപ്പോൾ കുറേ നിർദേശ്ശങ്ങൾ പറഞ്ഞത് അവൻ ഓർത്തു. കുളി നല്ല ആരോഗ്യത്തിന് കാരണമാകുമെന്നും, ചുമയ്ക്കുമ്പോഴും തുമ്മൽ വരുമ്പോഴും അണുക്കൾ പകരാതിരിക്കാൻ മാസ്ക്ക് ഉപയോഗിക്കണമെന്നും, ക്ഷീണം മാറാൻ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടും മറ്റും ധാരാളം വെള്ളം കുടിക്കണമെന്നും, ഇലക്കറികളും, പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കണമെന്നും രോഗമുള്ളവരുമായി അകൽച്ച പാലിക്കണമെന്നും, വൃത്തിയുള്ളതും പഴകാത്തതുമായ ആഹാരം കഴിക്കണമെന്നുമുള്ള നിർദേശങ്ങൾ അവൻ പാലിച്ചപ്പോൾ പെട്ടെന്ന്തന്നെ രോഗം മാറി ആരോഗ്യം വീണ്ടെടുത്തു. അതുപോലെ എല്ലാവരും നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് ജീവിച്ചാൽരോഗത്തെ ചെറുത്ത് നിർത്തി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം. വ്യക്തികളിൽ നിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്കും ഈ സന്ദേശം നമുക്ക് കൈമാറാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ