സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/അന്ത്യനിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ത്യനിമിഷങ്ങൾ      
കഴിഞ്ഞുപോയ  അഞ്ചാറ്  ആണ്ടുകളായി  ഏകാന്തതയുടെ  ഇരുണ്ട  മറവിൽനിന്നു  സൂര്യതാപത്തിന്റെ  വെളിച്ചം  കയറിവരുന്ന  ജനലഴികളിലൂടെ  പുറത്തേക്കു  മാത്രം  നോക്കി  നിൽക്കുന്ന  കമലാക്ഷിയമ്മയുടെ  വേദനാജനകമായ  അവസ്ഥ  നമുക്ക്  മനസ്സിലാക്കാം . പെറ്റമ്മയെ  പിന്തള്ളിപ്പറഞ്ഞ  മക്കളേയും കൈവശമുണ്ടായ  സ്വത്തുക്കളും  ഇട്ടെറിഞ്ഞു  ഏകാന്തതയുടെ  പാതയിലൂടെ  സഞ്ചരിച്ച  കമലാക്ഷിയമ്മ  മരണത്തെ  ഏതു  നിമിഷവും  സ്വീകരിക്കാൻ തയ്യാറാണ് . അതിനുമാത്രം  മാപ്പർഹിക്കാത്ത  തെറ്റുകൾ  ഈ  ജന്മത്തിലോ  കഴിഞ്ഞ  ജന്മത്തിലോ  ചെയ്തിട്ടുണ്ടെങ്കിൽ  ശിക്ഷയേറ്റുവാങ്ങുവാൻ  കമലാക്ഷിയമ്മ  തയ്യാറാണ് . വഴിപോക്കർ  ഒന്ന്  നോക്കി  ചിരിക്കുക  പോലുമില്ല .ഇങ്ങനെയൊരാൾ  അവിടെയുണ്ടെന്ന്  ആരും  അന്വേഷിക്കുന്നില്ല . ഇത്  മരണത്തിനു  തുല്യമല്ലേ  എന്ന്  സ്വയം  ചോദിക്കാറുണ്ട് .സമീപത്തെ  ആൽമരത്തിലെ  ഇലകൾ  ഇളകുന്നതും  ഉണങ്ങിയ  തുളസിയിലകൾ  താഴേ കിടക്കുന്നതും  കണ്ടപ്പോൾ  ഭർത്താവിന്റെ  ആത്മാവിന്റെ  വിളിയാണോ  എന്ന  സംശയം  മനസ്സിൽ  ഉയർന്നുവന്നു .നീലേശ്വരം  കുന്നുകളേയും  തന്റെ  എല്ലാമെല്ലാമായ  തെങ്ങുകളേയും  മാവുകളെയുമെല്ലാം  വിട്ടുപോകാൻ സമയമായി  എന്നൊരു  തോന്നൽ .......ജീവിതത്തിനും  മരണത്തിനും  ഇടയ്ക്ക്  ഏതാനും  നിമിഷങ്ങളുണ്ട് . ഈ  ഭയാനകനിമിഷങ്ങൾ  നമ്മെ  പലതും  ചിന്തിപ്പിക്കുന്നു . കുട്ടിക്കാലത്തെ കളികളും , കൗമാരത്തിലെ  പ്രണയവും ,കുടുംബജീവിതത്തിലെ  കഷ്ടപ്പാടുകളും  സന്തോഷങ്ങളുമെല്ലാം മനസ്സിലൂടെ  കടന്നുവന്നു .കാറ്റ്  പിന്നെയും  അതിശക്തമായി  ആഞ്ഞടിച്ചു 'ഭർത്താവിന്റെ ആത്മാവിന്റെ  വിളികേട്ട്  കമലാക്ഷിയമ്മയുടെ  കണ്ണുകൾ  അടഞ്ഞു .
ആശിഷ് മേരി റാൻസം
8 B സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ