Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പ്രതികരിക്കുന്നു
ഒരിടത്ത് ഒരിടത്ത് ഒരു പട്ടണത്തിൽ ഒരു കുട്ടിയും ഒരു മുതിർന്ന ആളും താമസിച്ചിരുന്നു. കുട്ടി ഒരു പ്രകൃതി സ്നേഹിയും പരിസ്ഥിതി എപ്പോഴും വൃത്തിയായി ഇരിക്കണമെന്നും അവൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ മുതിർന്ന മനുഷ്യൻ ഇതിനോടൊന്നും ഒരു താല്പര്യമില്ലായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ആ മുതിർന്ന മനുഷ്യൻ അവന്റെ വീട്ടിനടുത്തുള്ള എല്ലാം മരങ്ങളെയും വെട്ടി വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ കുട്ടി വളരെ വിഷമിച്ചു. അവൻ കുറെ തവണ അഭ്യർത്ഥിച്ചു പറഞ്ഞു "വെട്ടരുത്" ' വെട്ടരുത് എന്ന് 'പക്ഷേ കുട്ടിയായതിനാൽ ആ മുതിർന്ന മനുഷ്യൻ അത് കേട്ടില്ല. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ മുതിർന്ന മനുഷ്യൻ മരം വെട്ടുന്ന ആളെ കൂട്ടിക്കൊണ്ടുവന്നു. കുട്ടി അപ്പോഴും കരഞ്ഞുകൊണ്ട് പറയുകയായിരുന്നു "വെട്ട രുതെന്ന്" ആ മുതിർന്ന മനുഷ്യനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന് ആ കുട്ടി ആലോചിച്ചു. പറയാനായി ചെന്ന കുട്ടിയെ വഴക്കു പറഞ്ഞു തിരിച്ചുവിട്ടു. ആ കുട്ടി വളരെ സങ്കടത്തിലായിരുന്നു. കുറെ വർഷങ്ങൾക്കു ശേഷം, ഒരു വേനൽ കാലം, രാവിലെ, നടക്കാൻ ഇറങ്ങിയ ആളുകൾ തിരികെ പോകുന്നു. കാരണം, ഭയങ്കര ചൂട് മരങ്ങൾ ഇല്ലാത്തതിനാൽ നടന്ന് തളർന്ന ആളുകൾക്ക് വിശ്രമിക്കാനായി ഒരു തണൽമരം പോലുമില്ല. അത്രയ്ക്കായിരുന്നു അവിടുത്തെ ചൂട്. ഒരുകാലത്ത് മരങ്ങൾ വെട്ടി നശിപ്പിച്ച ആ മുതിർന്ന മനുഷ്യൻ അവശനായി തീർന്നു. പ്രകൃതിയെ സ്നേഹിച്ച് വളർന്ന കുട്ടി ഇപ്പോൾ ഒരു പ്രകൃതിസ്നേഹിയാണ്. ആ വയസ്സായ മനുഷ്യൻ ആ കുട്ടിയുടെ മുമ്പലെത്തി. പറഞ്ഞു, "നാം മുമ്പ് ചെയ്ത കുറ്റത്തിന് ഇപ്പോൾ അനുഭവിക്കുന്നത് ഒട്ടേറെ മനുഷ്യരാണ്. അതിനാൽ ഞാൻ വിഷമകരമായ അവസ്ഥയിലാണ്. വെ ളിയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല, ഭയങ്കരമായ ചൂടാണ് പുറത്ത്, അന്ന് നീ മരങ്ങൾ വെട്ടരുത് എന്ന് പറഞ്ഞപ്പോൾ ഞാൻ അനുസരിക്കേണ്ടതാ യിരുന്നു. അതിനാൽ എനിക്ക് കുറ്റബോധമുണ്ട്. "നീ എന്നോട് ക്ഷമിക്കണം". ആ കുട്ടി പറഞ്ഞു "ഞാൻ ക്ഷമിച്ചു" "പക്ഷേ നിങ്ങളോട് പ്രകൃതി ക്ഷമിക്കില്ല". "കേട്ടിട്ടില്ലേ പ്രകൃതിയോട് നാം ചെയ്യുന്ന ഓരോ തെറ്റും പ്രകൃതി തിരിച്ചു നമ്മളോട് പ്രതികരിക്കുമെന്ന് കാലം തെളിയിച്ചത് കണ്ടോ" "പ്രകൃതിയെ സംരക്ഷിക്കുക അല്ലെങ്കിൽ അതിന്റെ ഫലം നമ്മുടെ പുതുതലമുറ അനുഭവിക്കും "
"പ്രകൃതിയെ സ്നേഹിക്കുക പരിസ്ഥിതി സംരക്ഷിക്കുക!"
|