സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/കിരീടം
കിരീടം
കിരീടം ഒരിക്കൽ അപ്പും കിച്ചുവും എന്ന് പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് . എന്നാൽ കിച്ചുവാകട്ടെ പണക്കാരനും. ഒരിക്കൽ എല്ലാവരേയും ഭിതി വരുത്തുന്ന പകർച്ചവ്യാധി വന്നു.അതിന്റെ പേര് കൊറൊണയന്നായി രുന്നു. അതിന്റെ മറ്റൊരു പേരാണ് "COVID-19”.ഈ രോഗം അവരിൽ ഭിതിയുണർത്തി. ഈ രോഗം "ചൈന- യിലെ യുഗാനിൽ”നിന്നാണ് ഉണ്ടായത്. പതിയെ പതിയെ ഇവരുടെ നാട്ടിലു മെത്തി. അപ്പുവും കിച്ചുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അപ്പോൾ അപ്പു എപ്പോഴും കിച്ചുവിന്റെ വീച്ചിൽ പത്രം വായിക്കാൻ വരും.അപ്പോളാണ് ഈ രോഗത്തെക്കുറിച്ച് കിച്ചുവിന് മനസ്സിലായത്.കിച്ചു ഒരു വായനാ ശീലം ഇല്ലാത്ത കുട്ടിയായിരുന്നു.അപ്പോൾ വായനയുടെ പ്രാധാന്യം അവൻ അറിഞ്ഞു.എല്ലാവരുടെയും മനസ്സിൽ ഭയം ജനിച്ച് കൊറൊണ എന്ന പിശാച് വന്നു.കിച്ചുവിന്റെ വീട്ടിൽ ടിവി കാണാൻ അപ്പു പോയി.അവൻ വാർത്തകൾ കണ്ടു.15ാം തിയതി വരെ നിരോധനാഞ്ജ.അപ്പോൾ അപ്പുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി.കിച്ചുവിനും അവന്റെ വീട്ടുകാർക്കും രോഗം പിടിപ്പെടും എന്നോർത്ത് അവർ ഭയപ്പെട്ടു.മറ്റൊരു സ്ഥലത്തേക്ക് താമസം മാറണമെന്ന് തിരുമാനിച്ചു.അപ്പോൾ അപ്പു പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ എങ്ങും പോകാൻ സാധിക്കില്ല കാരണം നിരോധനാഞ്ജ പ്രഖ്യാപിച്ചു കഴിഞ്ഞു.നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതമായി നിൽക്കണം. നമ്മൾ ആരും ഭയക്കരുത്. ഒന്നു ചേർന്ന് നമ്മുക്ക് വൻ ദുരന്തത്തേ പ്രതിരോധിക്കാം.നിമിഷങ്ങൾ കൊണ്ട് തന്നെ ലോകം മുഴുവൻ വ്യാപിച്ചു.ആയതിനാൽ നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കുക.ഇടയ്‍ക്കിടെ കൈകളും കാലുകളും വൃത്തിയായി സൂക്,ിക്കുക.എവിടെയെങ്കിലും പോയി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കൈ നന്നായി വൃത്തിയാക്കുക.ഇതേല്ലാം നമ്മുടെ സർക്കാരിന്റെ നിർദ്ദേശങ്ങളാണ്.അത് നമ്മൾ പാലിക്കുക.അങ്ങനെ കൊറൊണ എന്ന രോഗത്ത ഓടിക്കാം. കൊറൊണ ഭിതി കഴിഞ്ഞപ്പോൾ അപ്പുവും കിച്ചുവും സന്തോഷത്തോടെ കളിച്ച് ചിരിച്ച് പിന്നീടുള്ള കാലം കഴിഞ്ഞുകൂടി. |