ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി നല്‌കിയ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി നല്‌കിയ ഏകാന്തത <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി നല്‌കിയ ഏകാന്തത

അന്ന് എന്നെ ഉണർത്തിയതെന്നമ്മയാണ്

ഇന്ന് ഞാനുണർന്നത് അടച്ചിടൽ എന്ന വാക്കുകേട്ടാണ്

എന്താണിതിനർത്ഥം എന്നു ഞാൻ ചിന്തിച്ചു

താമസിയാതെ കിട്ടി എനിക്കുത്തരം

കോറോണ എന്ന വിഷവൈറസിനെതിരെ

പൊരുതുകയാണി മാനവരാശി

കൈകൾ ഇടയ്കിടയ്ക്ക് കഴുേകണം

സാമൂഹിക അകലം പാലിക്കേണം

കളിയില്ല ചിരിയില്ല കൂട്ടുകാരില്ല

ഏകാന്തമാണെന്റെ അവധിക്കാലം

അകലെയാണെന്നാലും അതിജീവിക്കാം

ഒരുമയോടെയീ മഹാവിപത്തിനെ......