സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും
കൊറോണ വൈറസും പ്രതിരോധവും
ഈ വൈറസിൽ നിന്നും നമുക്ക് മോചനം വേണം . അതിന് വ്യക്തി ശുചിത്വം ആവശ്യമാണ്. നാം ദിവസവും കുളിക്കണം , കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് 20 സെക്കന്റ് നേരത്തയ്ക്ക് കഴുകണം. പനിയോ , ചുമയോ , ജലദോഷമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. നാം മറ്റുളളവരിൽ നിന്ന് 1 മീറ്റർ (3 അടി) അകലം പാലിക്കണം. അനാവശ്യമായി നാം പുറത്തിറങ്ങരുത്. സർക്കാരിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കണം. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് നല്ല ഭക്ഷണ രീതി ആവശ്യമാണ്. നമ്മൾ ഡോക്ടറെ കണ്ടിട്ട് വീട്ടിൽ തിരിച്ചു വരുമ്പോൾ 20 സെക്കന്റ് നേരത്തേയ്ക്ക് കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് കഴുകണം. വന്നുടനെ നമ്മൾ സോപ്പും വെളളവും ഉപയോഗിച്ച് കുളിക്കുകയോ ദേഹം കഴുകുകയോ ചെയ്യണം. തുണികൾ നന്നായി കഴുകണം. നാം ധാരാളം പച്ചക്കറികൾ കഴിക്കണം. ഇപ്പോൾ ഈ വൈറസ് കാരണം ദിവസവും നൂറിലേറെപേർ മരിച്ചു വീഴുകയാണ്. ലക്ഷക്കണക്കിന് പേരാണ് ഇപ്പോൾ ഈ വൈറസ് കാരണം ചികിത്സയി ലുളളത്. ആരെങ്കിലും വിദേശത്തുനിന്നു വന്നാൽ ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം. ഇതൊക്കെ ചെയ്താൽ നമുക്ക് നമ്മുടെ സുരക്ഷയും ഉറപ്പാക്കാം. ഇപ്പോൾ എല്ലാ പ്രായത്തിലുളളവരെയും ഈ വൈറസ് ബാധിക്കുന്നുണ്ട്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് ഭയമല്ല പ്രതിരോധിക്കാനുളള ശേഷിയാണ് വേണ്ടത്. കൈകൾ കഴുകാതെ നാം വായിലോ കണ്ണിലോ മൂക്കിലോ പിടിക്കരുത്. നമുക്ക് ഒരുമിച്ച് നിന്ന് ഈ വൈറസിനെ ഈ ലോകത്തിൽ നിന്നും തുരത്താം. 'വീട്ടിലിരിക്കൂ സുരക്ഷ ഉറപ്പാക്കൂ'
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ