ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. മനുഷ്യൻറെ ഓരോ കൈ പിഴയും പരിസ്ഥിതി നാശത്തിന് കാരണമാകും. പ്രകൃതിയെ നമ്മൾ ഉപയോഗപ്പെടുത്തുമ്പോൾ വരുന്ന നാശങ്ങൾക്ക് സന്തുലനം ചെയ്യുന്നതിന് പരിഹാരം തേടേണ്ടതാണ്. ഉദാഹരണത്തിന് ഇന്ന് ഒരു മരം ആവശ്യത്തിന് മുറിക്കുമ്പോൾ, പല മരം നടണം. കാവുകൾ, കാടുകൾ, പുഴകൾ തുടങ്ങിയവയെ നാമുക്ക് നശിപ്പിക്കാതെ ഉപയോഗപ്പെടുത്താം. അതുപോലെ വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന മലിന വായു, മലിനജലം ഇവ പരിസ്ഥിതിയെ നശിപ്പിക്കുന്നു. വിഷലിപ്തം ആകുന്നു. എത്രയേറെ കണ്ടുപിടുത്തങ്ങൾ നടത്തിയ നമുക്ക് മലിനീകരണം ഇല്ലാതാക്കാൻ സംവിധാനങ്ങൾ ഒരുക്കുവാൻ പറ്റില്ലേ? അങ്ങനെ ചെയ്തുകൊണ്ട് വരും തലമുറയ്ക്കും പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും ഗുണമായി, നന്മയായി നമ്മൾക്ക് പ്രവർത്തിക്കാൻ കഴിയണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ