സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം പലതരം

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പലതരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പലതരം

പുതിയ അധ്യയന വർഷം പുതുമകളോടെ തുടങ്ങാം ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ശുചിത്വത്തിന് ശ്രദ്ധ നൽകിക്കൊണ്ട് നമുക്കിതിന് ശ്രമിക്കാം

ശുചിത്വം പലതരം


   വ്യക്തി ശുചിത്വം- ദിവസം രണ്ടു നേരം കുളി ശീലം ആക്കുക, ഷാംപൂ ഉപയോഗിച്ച് തല കഴുകുക, വസ്ത്രങ്ങൾ വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.
    ഗൃഹ ശുചിത്വം- കുടുംബാംഗങ്ങളുടെ പരസ്പര സഹകരണത്തോടെ ഈ കൂട്ടായപ്രവർത്തനം ചെയ്യാം. പൊടിയും മാറാലയും തുടച്ചു വൃത്തിയാക്കാം. വീടിന്റെ തറയും ജനൽ ചില്ലുകളും ഡിറ്റർജെന്റ് ഉപയോഗിച്ച് തുടയ്ക്കുക. പാത്രങ്ങൾ ഇളം ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കുക.
    പരിസര ശുചിത്വം- വീട് പോലെതന്നെ പരിസരവും ശുചിയായിരിക്കണം. അഴുക്കുവെള്ളം കൂനകൂടിക്കിടക്കുന്ന ഖരമാലിന്യങ്ങൾ ചുറ്റും വളർന്നു കിടക്കുന്ന പുല്ലുകൾ എന്നിവ യഥാസമയം നീക്കം ചെയ്യണം.
    ആരോഗ്യ ശുചിത്വം- സാംക്രമിക രോഗങ്ങൾ ഉള്ളവരിൽ നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് നിലകൊള്ളുക. വന്നിട്ടുള്ള അസുഖങ്ങളെ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക. രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ  ശ്രമിക്കുക.
    ഭക്ഷണ ശുചിത്വം- വൃത്തിയുള്ളതും സമീകൃതവുമായ ആഹാരം മിതമായ അളവിൽ വെടിപ്പുള്ള പാത്രങ്ങളിൽ കഴിക്കുക. കുടിക്കാൻ തുറന്നിരിക്കുന്നതും മലിനമായതുമായ വെള്ളം ഉപയോഗിക്കരുത്.
    മാനസിക ശുചിത്വം- ആരോഗ്യമുള്ള ശരീരം പോലെതന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യമുള്ള മനസ്സും. അനാവശ്യമായ ചിന്തകളെയും പേടിയും അകറ്റി മനസ്സ് ശുദ്ധമാക്കുക. നല്ല പുസ്തകങ്ങളും നല്ല കാഴ്ചകളും മനസ്സിൽ നിറയ്ക്കാം. സർഗ്ഗശേഷി വളർത്താൻ ആവശ്യമായ കാര്യങ്ങളിൽ മുഴുകാം. നല്ല പാട്ടു കേട്ടും പ്രകൃതി സൗന്ദര്യം ആസ്വദിച്ചു ചെറു വിനോദങ്ങളിൽ ഏർപ്പെട്ടും മാനസിക സമ്മർദ്ദങ്ങളെ അകറ്റാം.
    സൈബർ ശുചിത്വം- അനാവശ്യമായ മൊബൈൽ കമ്പ്യൂട്ടർ ഉപയോഗം ഇന്റർനെറ്റ് കളികൾ എന്നിവ ചുരുക്കുക. വ്യാജവാർത്തയോ വിവരങ്ങളോ വായിക്കുകയോ പ്രചരിപ്പിക്കുകയോ അരുത്. തെറ്റായ ധാരണകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാതിരിക്കുക.
                                             ശുചിത്വത്തിന്റെ  ഈ മേഖലകളിൽ നാടിന്റെ ജീവനാഡികളായ വിദ്യാർത്ഥികൾ കുറച്ചുകൂടി ശ്രദ്ധിച്ചാൽ നമുക്കൊരു നല്ല നാളെ ഉണ്ടാകും. പുതിയ അധ്യയന വർഷം നവമായ ആശയങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉജ്ജ്വലമായി ഇരിക്കട്ടെ.
ആൻ മേരീ സജി
9 H1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ , പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം