ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും
ശുചിത്വവും ആരോഗ്യവും
ഒരു വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ശുചിത്വം. വസിക്കുന്ന വീട് , പരിസരം, അന്തരീക്ഷം എന്നിവ ശുചിയായി സൂക്ഷിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം, ദിവസവം കുളിക്കണം, നഖങ്ങൾ മുറിക്കണം, രണ്ടുനേരം പല്ലു തേയ്ക്കണം, ഇതൊക്കെയാണ് വ്യക്തി ശുചിത്വത്തിനു ഉദാഹരണങ്ങൾ. എല്ലാവർക്കും വ്യക്തിശുചിത്വം വേണം. പരിസരം വൃത്തിയായി സംരക്ഷിക്കണം. പരിസരത്തു ചപ്പു ചവറുകൾ വലിച്ചെറിയരുത്. അഴുക്കു ചാലുകളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്. വലിച്ചറിഞ്ഞാൽ മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുകയും മാരകമായ രോഗങ്ങൾക്കു കാരണമാവുകയും ചെയ്യും. ചിരട്ടകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഇതും കൊതുക് പെരുകാൻ കാരണമാകും. നാം വസിക്കുന്ന വീടും വൃത്തിയായി സൂക്ഷിക്കണം.അന്തരീക്ഷവായു മലിനമാക്കാരുത് പ്ലാസ്റ്റിക്കുകൾ കത്തിക്കരുത്. അതിൽ നിന്ന് വരുന്ന വാതകം ക്യാൻസറിന് കാരണമാകുന്നു. വാഹനങ്ങളിൽ നിന്നുംവരുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. ശുചിത്വം പാലിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ളവരായി ജീവിക്കാം. ശുചിത്വത്തോടൊപ്പം സമീകൃതഹാരവും വ്യായാമവും അത്യാവശ്യമാണ്. ശുചിത്വമുള്ളവരായി നാം ജീവിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ