സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
             നാം ഈ സമയം ഏറ്റവും അധികമായി  കേൾക്കുന്ന വാക്കാണ് ശുചിത്വം. ശുചിത്വം എന്നും എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. വ്യക്തിശുചിത്വം പോലെ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. ശുചിത്വത്തെ നാം മുറുകെ പിടിച്ചാൽ പല രോഗങ്ങളിൽ നിന്നും  നമുക്ക് മുക്തി നേടാൻ കഴിയും. കോവിഡ്-19 കാരണം ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കിന്ന ഈ അവസരത്തിൽ നാം പാലിക്കേണ്ടുന്ന ശുചിത്വശീലങ്ങൾക്ക് ഒരു പടികൂടി മാറ്റം വന്നിരിക്കുന്നു.
                       
                     ശാരീരിക അകലം പാലിക്കുക എന്നതാണ് നാം ഓർത്തിരിക്കേണ്ട ഒന്നാമത്തെ കാര്യം.  കൂട്ടുകാരോടൊപ്പം കെട്ടിമറിഞ്ഞ് കളിച്ചിരുന്ന നമുക്ക് ഇപ്പോൾ അകലം പാലിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടത്തിയാൽ ഉടനെതന്നെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. സ്വന്തം മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കുവാൻ പാടില്ല. വീടിനു പുറത്തിറങ്ങണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ നിർബന്ധമായും മറച്ചുപിടിച്ച് മറ്റുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകത്തില്ല എന്നറപ്പിച്ചുവേണം ചെയ്യുവാൻ. റോഡിൽ തുപ്പുവാൻ പാടില്ല. ഇങ്ങനെ ഇത്രനാളും വലിയ കാര്യമായി ചിന്തിക്കാതിരുന്ന ചില വലിയ ശുചിത്വശീലങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുവാൻ കോവിഡ്-19 എന്ന കൊറോണ വൈറസിനു കഴിഞ്ഞു.
മിലൻ ജിജോ
4 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം