എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താൻ ഏറ്റവും അത്യാവശ്യമായ കാര്യം പ്രതിരോധമാണ്.ചിലർ രോഗപ്രതിരോധത്തിൽ കാണിക്കുന്ന പിഴവ് മൂലമാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത്.അത് കൊണ്ട് നാം പകർച്ച വ്യാധികൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.പ്രതിരോധം പാളിയാൽ പകർച്ച വ്യാധികൾ സർവ വ്യാപിയാവും.ഇതിനാവശ്യം ആരോഗ്യ പ്രവർത്തകരും സർക്കാരും നമ്മോട് പറയുന്ന കാര്യങ്ങൾ അനുസരിക്കുക എന്നുള്ളതാണ്.അത്യാവശ്യ കാര്യങ്ങൾക്കേ പുറത്തിറങ്ങാവൂ എന്ന സ്വഭാവത്തിന് നാം മുൻഗണന കൊടുക്കണം.തിരിച്ചെത്തിയാൽ കുളിക്കുകയോ കൈകൾ നന്നായി സോപ്പിട്ട് കഴുകുകയോ വേണം.രോഗം പടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയാൽ നാം ആർക്കും ഹസ്തദാനം കൊടുക്കരുത്.അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാതിരിക്കണം,വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.തിരക്ക് കൂടുന്ന സ്ഥലങ്ങളിലും ആശുപത്രികളിലും പോകുന്നവർ മാസ്ക്ക് ധരിക്കണം.ഇത് നാം അനുസരിക്കുക മാത്രമല്ല ഇത് ചെയ്യാത്ത ആളുകൾക്ക് നാം പറഞ്ഞ മനസിലാക്കി കൊടുക്കുകയും വേണം,ഒരു പൗരനെ സംബന്ധിച്ച് ഇതെല്ലം നമ്മുടെ കടമകളാണ്.നാം നമ്മെ തന്നെ സൂക്ഷിച്ചാൽ നാം ദുഖിക്കേണ്ടി വരില്ല.

ഷിനാസ് സുലൈമാൻ
7 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം