ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കടന്നുകയറ്റം
കടന്നുകയറ്റം
മേഘകൂട്ടത്തിനൊപ്പം ആകാശത്തുകൂടി പറക്കുകയായിരുന്നു കുഞ്ഞുമോൾ. ഭൂമിയെ നോക്കികൊണ്ട് അവൾ അങ്ങനെ ആകാശത്തുകൂടെ പറക്കുമ്പോൾ മുന്നിലൊരു തിളങ്ങുന്ന വട്ടം. നോക്കുമ്പോഴുണ്ട് അമ്പിളിഅമ്മാവൻ കുഞ്ഞുമോളെ നോക്കി ചിരിക്കുന്നു. അമ്പിളിയമ്മാവനൊരു മുത്തം നൽകിയിട്ട് അവൾ വീണ്ടും പറന്നുകൊണ്ടിരിന്നു. പറക്കുന്നതിനിടക്ക് മേഘക്കൂട്ടം പറഞ്ഞു "കുഞ്ഞുമോളെ ഇനി നമുക്ക് താഴെ ഇറങ്ങാം ". മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവൾ അതിനു സമ്മതിച്ചു. മേഘക്കൂട്ടങ്ങൾ കുഞ്ഞുമോളെയും കൊണ്ട് താഴേക്ക് വന്നു. അവളെ താഴെനിർത്തി മേഘക്കൂട്ടങ്ങൾ യാത്രപോലും പറയാതെ എവിടേക്കോ പറന്നുപോയി. പെട്ടെന്ന് അവിടമാകെ പ്രകാശം കൊണ്ട് നിറഞ്ഞു. കുഞ്ഞുമോൾ നോക്കിയപ്പോൾ അവിടെ അവളുടെ വീടില്ലായിരുന്നു. അവൾ നിൽകുന്നിടം ഒരു കാടായിരുന്നു. ആ കാട്ടിനുള്ളിൽ ഒരുപാട് മരങ്ങളും, ചെടികളും, പൂക്കളും, പഴങ്ങളും ഉണ്ടായിരുന്നു. മുയലും, ചെന്നായും, സിംഹവും, മാനും, കടുവയും, പുലിയും തുടങ്ങി എല്ലാ മൃഗങ്ങളും ആ കാടിനുള്ളിൽ ഒരുമയോടെ കഴിഞ്ഞിരുന്നു. അവരെല്ലാം കുഞ്ഞുമോളെ കണ്ടെങ്കിലും അവരാരും കുഞ്ഞുമോളെ ഉപദ്രവിക്കാൻ വന്നില്ല. പെട്ടെന്ന് കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിൽ ഒരു ഭയാനക ഗർജ്ജനം കേട്ടു. അത് കടുവയുടെയോ പുളിയുടെയോ സിംഹത്തിന്റെയോ ഗർജ്ജനം ആയിരുന്നില്ല. അത് ഒരു ഭീകരജീവിയുടേതായിരുന്നു. ആ ഭീകരജീവി കുഞ്ഞുമോളെക്കാൾ വളരെ വളരെ വെളുത്തതായിരുന്നു. മനുഷ്യരെ പോലെ അതിന് രണ്ടു കൈകളുണ്ടായിരുന്നു. ആ രണ്ടു കൈകൾ മുന്നിലും പിന്നലുമായിട്ടായിരുന്നു ഇരുന്നിരുന്നത്.അതിന്റെ ശരീരം മഞ്ഞ നിറമായിരുന്നു. ആ ഭീകജീവിയെ കണ്ട് എല്ലാവരും നടുങ്ങിനിന്നു. ആ ജീവിയുടെ ശരീരത്തിൽ മൂന്ന് അക്ഷരങ്ങളുണ്ടായിരുന്നു. അമ്മ പഠിപ്പിച്ചുകൊടുത്ത ഇംഗ്ലീഷ് അക്ഷരമാലയിലെ ആ മൂന്നു അക്ഷരങ്ങൾ അവൾ ഉറക്കെ വായിച്ചു "ജെ...... സി...... ബി ". ജെ.സി. ബി എന്ന് പേരുള്ള ആ ഭീകരജീവി ഒരു വലിയ ഗർജ്ജനത്തോടെ ആ കാട്ടിനുള്ളിലെ മരങ്ങളോരോന്നും പിഴുതെറിയാൻ തുടങ്ങി. അത് ആ കാട്ടിലെ ജീവികളെയെല്ലാം വിരട്ടിയോടിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അതിശയിച്ചു നിന്ന കുഞ്ഞുമോളുടെ അടുത്തേക്ക് എവിടെനിന്നോ മേഘക്കൂട്ടം പറന്നു വന്നു. കുഞ്ഞുമോളുടെ കാതിൽ "കടന്നുകയറ്റം "എന്ന് മന്ത്രിച്ചിട്ട് അവർ അപ്രത്യക്ഷമായി. "കടന്നുകയറ്റം "ആ വാക്ക് അവിടമാകെ പ്രതിധ്വനിച്ചു. "കുഞ്ഞുമോളെ എഴുന്നേൽക് " അമ്മയുടെ വിളികേട്ടു കുഞ്ഞുമോൾ കണ്ണുതുറന്നു. അവിടെ കാടും മേഘക്കൂട്ടവും ഭീരജീവിയോ ഒന്നുമില്ലായിരുന്നു. താൻ സ്വപ്നം കണ്ടതാണെന്നു അവൾക്കു മനസിലായി. എന്നിട്ടും അവളുടെ അവളുടെ മനസ്സിന്റെ ആഴങ്ങളിൽ ഇരുന്ന് ആരോ മന്ത്രിച്ചു "കടന്നുകയറ്റം, കടന്നുകയറ്റം!!!"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KANIYAPURAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KANIYAPURAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- THIRUVANANTHAPURAM ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ