എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം
കഥ കഥ
ഒരു "വീട്ടിലിരിപ്പു "കാലം ------------------------- മറ്റൊന്നും ചെയ്യാനില്ലാതെ വീടിനു ചുറ്റും
കറങ്ങി നടന്നു മടുത്തപ്പോൾ തന്റെ പാടത്തിലേക്കിറങ്ങി കൊയ്തൊഴിഞ്ഞ പാടത്തിലൂടെ അയ്യാൾ ഒറ്റയ്ക്ക് നടന്നു. വയലിലെങ്ങും ആരുമില്ല. കാലികളെ മേയ്ക്കുന്നവരുടെ ബഹളമോ പട്ടം പറത്തുന്ന കുട്ടികളുടെ ആരവമോ ഇല്ല. അയ്യാൾക്ക് വല്ലാത്ത മടുപ്പുതോന്നി. ഉണങ്ങി വരണ്ട പടത്തിനു നടുവിൽ അൽപ വെള്ളത്തിൽ തുള്ളിക്കളിക്കുന്ന പരൽ മീനുകൾ അയ്യാളെ ചിന്തയിൽ നിന്നുണർത്തി. ഒരു പുതിയ ആവേശത്തോടെ മുന്നോട്ടു നടന്നു. തൂമ്പയും മൺവെട്ടിയുമെടുത്ത് മടങ്ങി വന്നു. പാടത്തിനു നടുവിലായി വലിയ ഒരു കുളം കുഴിച്ചു. പരൽ മീനുകളെ അതിലേക്ക് മാറ്റിയിട്ടു. ചുറ്റും നിന്ന ഉണങ്ങിയ വാഴകൾക്ക് അല്പം വെള്ളം ഒഴിച്ചപ്പോൾ അവ നന്ദിയോടെ തലയാട്ടി. ജീവിതത്തിൽ അന്നേവരെ മൺവെട്ടിയോ തുമ്പയോ എടുത്തിട്ടില്ലത്ത അയ്യാൾ അന്നാദ്യമായി അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു. കറങ്ങുന്ന പങ്കക്ക് കീഴിൽ കമ്പ്യൂട്ടറുമയി സമയം ചിലവിട്ട അയ്യാക്ക് ഈ അവധിക്കാലം സന്തോഷകരമായി. ഒഴിവു സമയം കൃഷി ചെയ്യാനുറച്ച അയ്യാളെ ഭാര്യയും മക്കളും പിന്തുണച്ചു. താൻ തന്റെ യവ്വനം തിരിച്ചെടുത്തതായി അയാൾ മനസ്സിലാക്കി. അയ്യാൾ ഒരു പുതിയ മനുഷ്യനായി മാറി
:ശ്രീ ഗണേഷ് (STD IX)