വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) (' ക്രിസ്തു വർഷം ഒൻപതാം ശതകം വരെ കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)


                   ക്രിസ്തു വർഷം ഒൻപതാം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലൊ മറ്റു ഗ്രന്ഥങ്ങളിലൊ കൊല്ലത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല.  ക്രിസ്തു വർഷം 851 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി  പരാമർശിച്ചിരിക്കുന്നത്. കൊല്ലവർഷം 24ാം ആണ്ടിലുണ്ടായ തരിസാപള്ളി ശാസനത്തിലാണ് കരിക്കോണികൊല്ലം എന്ന് കൊല്ലം പട്ടണത്തെപറ്റിയുള്ള സംശയാദീതമായ  ആദ്യത്തെ പരാമർശം.