എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെയുള്ള സ്കൂള്‍തല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.ഓടക്കുഴല്‍ , സാക്സഫോണ്‍ എന്നീ വാദ്യോപകരണ വാദനത്തില്‍ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനറായ ഗോകുലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവര്‍ഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയില്‍ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉള്‍പ്പെടെ എല്ലാ ക്ലബ് പ്രവര്‍ത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ ആശംസിക്കുകയും ചെയ്തു.കുട്ടികള്‍ക്കായി ഓടക്കുഴലിലും സാക്സഫോണിലും അവര്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ വാദനം ചെയ്യുകയും ചെയ്തു.സഫീര്‍ അഹമ്മദും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.

രാജേഷ് പനങ്ങാട്


https://www.youtube.com/watch?v=i9siZG5Biko