ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1. ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്തൃ - സംഗമം ബാച്ച് 2025-'28

ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ച് 01,02 കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വേണ്ടിയുള്ള രക്ഷാകർതൃ-മീറ്റിംഗ് 07/08/2025 വ്യാഴാഴ്ച ഉച്ചയക്ക് 02:15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടികൾ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫൗസി എം.കെ നിർവഹിച്ചു, കൈറ്റ് മെന്റേഴ്സ് ആയ ബിന്ദു പി.ബി, മനു മോഹനൻ സി, ,ഷീജ, ജസീന എന്നിവർ സംസാരിച്ചു. അതോടൊപ്പം രക്ഷാകർത്താക്കൾക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിലെ വിദ്യാർത്ഥികൾ (അനുഷ്ക, ലക്ഷ്മിനന്ദ റിസാ ഫുഹാദ, ഷാലറ്റ്, വിസ്മയ) " ഇന്റർനെറ്റിലെ ചതിക്കുഴികൾ" എന്ന വിഷയത്തെ ആസ്പദമാക്കി, മാതാപിതാക്കന്മാർക്ക് ക്ലാസ് നൽകി. ഇത് രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരു അനുഭവമായിരുന്നു, പുതിയ തലമുറയിലെ കുട്ടികൾ ഒപ്പം പിടിച്ചു നിൽക്കുവാൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവായുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവിധ സാങ്കേതിക വശങ്ങൾ അവർക്ക് കൂടുതൽ അറിയുവാൻ സാധിച്ചു