ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ഫ്രാൻസിസ് ഡി അസ്സീസി അശോകപുരം

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px ഫ്രാന്‍സിസ്‌കന്‍ ബ്രദേഴിസിന്റെ മാനേജ്…)

ഫ്രാന്‍സിസ്‌കന്‍ ബ്രദേഴിസിന്റെ മാനേജ്‌മെന്റില്‍ റവ:ബ്ര: പോള്‍ സിഎമ. എസ്.എഫിന്റെ നേതൃത്വത്തില്‍ 1996 ഒരു നേഴ്‌സറി സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 2003 - 2004ല്‍ യു.പി സ്‌കൂളോടുകൂടിയ ഒരു ഹൈസ്‌കൂഴായി അംഗീകരിക്കപ്പെട്ടു 2006 മാര്‍ച്ചില്‍ ആദ്യ.ത്തെ ബാച്ച് കുട്ടകള്‍ എസ്.എസ്.എല്‍. സി എഴുതി 10 % വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 100 % വിജയം നിലനിര്‍ത്തുന്നു. കലാകായിക മത്സരങ്ങള്‍ക്ക പ്രോല്‍സാഹനം നല്‍കുന്നു. റവ:ബ്ര: ബ്രൂമോമലയില്‍ എല്ലാ കലാമത്‌നരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. നാടോടി നൃത്തത്തിന് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. നാടോടി നൃത്തി ന് മീന്ന പ്രവശ്യം തുടര്‍ച്ചയായി സംസ്ഥാന സമ്മാനം വാങ്ങുകയും എസ്.എസ്.എല്‍. സി. പി#ീക്ഷക്ക് എല്ലാ വിഷയത്തിനും A+ നേടുകയും ചെയ്തു. ലിബിന്‍.സി എന്ന എസ്.ഒ.എസ്.വിദ്യാര്‍ത്ഥിയും നാഷണല്‍ ഫുള്‍ബോള്‍ ടീം അംഗമായി ആന്റമാന്‍സില്‍ കളിക്കുകയും എല്ലാ വിഷയത്തിനും A+ വാങ്ങുകയും ചെയ്തു.മാത്യു.എം.പൗലോസ് എസ്.എസ്.എല്‍.സി.കഴിച്ചത് ഇവിടെ നിന്നാണ്.20082009 ലെ സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് വാങ്ങിയ മാര്‍ഗ്ഗം കളി ടീം ,ചാക്യാര്‍കൂത്തിന് എ ഗ്രേഡ് വാങ്ങിയ അബൂബെക്കറും സ്‌ക്കൂളിന്റെ പ്രിന്‍സിപ്പാള്‍ ബ്രദര്‍.എ.എല്‍ ജോസും,മാനേജര്‍ ബ്രദര്‍ സണ്ണി ഫിലിപ്പോസും പ്രോത്സാഹനം നല്‍കിയതുകൊണ്ടുള്ള നേട്ടങ്ങളാണ്.ആലുവാ പട്ടണത്തിന്റെ തിരക്കില്‍ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ ശാന്തതയും അച്ചടക്കവും നില നിര്‍ത്തുന്നത് മാനേജ്‌മെന്റും അദ്ധ്യാപികമാരും അനദ്ധ്യാപകരും രക്ഷിതാക്കളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കൂട്ടായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.യോഗ ക്ലാസ്സ്,മീറ്റിംഗ്‌സ്,കായികക്ഷമതാ പ്രവര്‍ത്തനങ്ങള്‍,ഡാന്‍സ് ക്ലാസ്സുകള്‍,റോളര്‍ സ്‌കേറ്റിംഗ് ക്ലാസ്സുകള്‍,സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍,ഗൈഡന്‍സ് ക്ലാസ്സുകള്‍,ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയും പ്രത്യേകം നടത്തപ്പെടുന്നു.കയ്യെഴുത്ത് മാസികകള്‍ ഓരോ ക്ലാസ്സിലും തയ്യാറാക്കപ്പെടുന്നു.ക്രിസ്തുമസ്സ്,തിരുവോണം,റംസാന്‍ എന്നിവ പ്രത്യേക ആഘോഷ ദിനങ്ങളാണ്.സ്‌ക്കൂള്‍ മാഗസിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായി തുടരുന്നു.വിവിധ ക്ലബ്ബുകളുള്ള പ്രവര്‍ത്തനങ്ങളും ക്വിസ് പരിപാടികളും പഠനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.2005 2006 മുതല്‍ ശ്രീ.എം.ജി.ജോസ് ഈ സ്‌ക്കൂളില്‍ പ്രധാന അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു.