സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
25041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25041 |
യൂണിറ്റ് നമ്പർ | LK/2018/25041 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | ആലുവ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | അങ്കമാലി |
ലീഡർ | ഷാനെറ്റ് ഷാജു |
ഡെപ്യൂട്ടി ലീഡർ | ടെസ്സ പ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിർമല കെ പി |
അവസാനം തിരുത്തിയത് | |
18-11-2023 | 25041 |
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.
2018ലാണ് കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് . സംഘടനാ ആരംഭിച്ചത് ശ്രീമതി സുധ ജോസും സിസ്റ്റർ ജിനിമോൾ കെ പി യുമായിരുന്നു പ്രഥമ ലിറ്റിൽ കുറെ മിസ്ട്രെസ്സുമാർ. ആദ്യവർഷത്തിൽത്തന്നെ എറണാകുളം ജില്ലയിലെ മൂന്നാമത്തെ ബെസ്റ് ലിറ്റിൽ കൈറ്റ്സ് . യൂണിറ്റായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രൻമാഷിൽ നിന്ന് തിരുവന്തപുരത്തുവച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പ്രധാനാധ്യാപികയും ചേർന്ന് പുരസ്കാരവും ക്യാഷ് പ്രൈസും കരസ്ഥമാക്കി .2021നടന്ന സ്കൂൾ വിക്കി പേജ് അപ്‌ഡേഷൻ മത്സരത്തിലും എറണാകുളം ജില്ലയിലെ നല്ല വിക്കി പേജായി തിരഞ്ഞെടുക്കപ്പെട്ട പേജുകളിൽ ഒന്ന് സെന്റ് ജോസഫ് വിദ്യാലയത്തിന്റേതായിരുന്നു
ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ പൊതുപ്രവർത്തങ്ങൾ 2023-2024
അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ
കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ യോഗം
ഓർഡിനോകിറ്റുകളുടെ പരിചയപ്പടുത്താൽ
അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ
ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ
അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു
പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ
നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു .അവർക്കു മാത്രമായി അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു
അവാർഡുകൾ