സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 26 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ എന്ന താൾ സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധവീഥിയിൽ

പ്രതിരോധമെന്ന വാക്കിൽ നിന്നുയരുന്നു
കരുതലിൻ സ്നേഹം.
ലളിതമായ വാക്കിൽ നിന്നുയരുന്ന
പൊൻനാളമാണി പ്രതിരോധം.
താങ്ങായി കരുത്തായി വരുംതലമുറയ്ക്കായി
വഴികാട്ടിയാകുന്നു ഈ പ്രതിരോധം.
ജീവനാം ഉണർവിനെ തൊട്ടുണർത്തുന്നൊരി
പ്രതിരോധം.

നന്മയുടെ പ്രകാശമായി സ്നേഹത്തിൻ
കരുതലായി എന്നും എത്തിടുന്നു
ഈ പ്രതിരോധം.
അതിജീവന പാതയിൽ പാഠമായി ഉയരുന്നു
ഈ പ്രതിരോധ ശക്തി.
സന്തുഷ്ട പുലരിക്കായി സഞ്ചരിക്കാം
ഈ പ്രതിരോധ വീഥിയിൽ.
ഈ വീഥി തുടരുന്നു ഈ മാർഗം
അലിയുന്നു

നന്മയുടെ സ്നേഹതീരത്തിനായി
എന്നും നല്ലൊരു നാളേയ്ക്കായി.

നന്ദന രതീഷ്
8 B സെന്റ്‌ അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ, കോട്ടയം, കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - കവിത