സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി: ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം
വിലാസം
ഏച്ചോo

ഏച്ചോo പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936 286541
ഇമെയിൽsarvidayahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15028 (സമേതം)
എച്ച് എസ് എസ് കോഡ്12056
യുഡൈസ് കോഡ്32030101408
വിക്കിഡാറ്റQ64522554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ575
പെൺകുട്ടികൾ586
ആകെ വിദ്യാർത്ഥികൾ1400
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് വി ഡി
പ്രധാന അദ്ധ്യാപികപി പി ക്ലാര
പി.ടി.എ. പ്രസിഡണ്ട്ഷിജു മരുതനാനി
എം.പി.ടി.എ. പ്രസിഡണ്ട്അനിത തിലകാന്ദ്
അവസാനം തിരുത്തിയത്
18-02-2022Priyaev1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയ ഹയർ സെക്കന്ററി സ്കൂൾ, ഏച്ചോം. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

ചരിത്രം

വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.

   നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

   ഏച്ചോത്ത് ഒരു സ്‌കൂൾ എന്ന ആശയം ശ്രീ. എ.ഗോപാലൻ നമ്പ്യാർ മാസ്റ്റർ എന്ന സർക്കാർ സ്‌കൂൾ അധ്യാപകനിലാണ് അങ്കുരിച്ചത്. സ്‌കൂൾ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗോപാലൻ നമ്പ്യാർ മാസ്റ്ററെക്കുറിച്ച് സ്മരിക്കുന്നത് വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.

   അരിഞ്ചേർമലയിലെ വയലിൽ കുടുംബക്കാർ ഇന്ന് താമസിക്കുന്ന സ്ഥലമായിരുന്നു ഗോപാലൻ മാസ്റ്ററുടെ താമസസ്ഥലം. ഇവിടെ നിന്ന് സ്ഥലം മാറി പാലൂർകുന്ന് എന്നറിയപ്പെടുന്ന, ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അദ്ദേഹം താമസമാരംഭിച്ചു.

   കേരളത്തിന്റെ പല ഭാഗത്തു നിന്നും കുടിയേറിവന്ന പലർക്കും ഗോപാലൻ മാസ്റ്റർ അത്താണിയായിരുന്നു. സർക്കാർ തലത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന്, കാപ്പി വിൽക്കുന്നതിന് ആവശ്യമായ ടി.പി. ഫോം പൂരിപ്പിക്കുന്നതിന്, കത്തിടപാടുകൾ നടത്തുന്നതിന്, ടെലഗ്രാം, മണിയോഡർ തുടങ്ങിയവ അയക്കുന്നതിന്... ഇത്തരത്തിൽ എല്ലാ കാര്യങ്ങൾക്കും മാസ്റ്ററെ സമീപിച്ചായിരുന്നു അക്ഷരഭ്യാസമില്ലാത്തവർ കാര്യങ്ങൾ നടത്തിയിരുന്നത്. വായനശാല, പോസ്‌റ്റോഫീസ് എന്നിവ മാസ്റ്ററുടെ അധ്വാനത്താൽ ഏച്ചോത്തിന് കൈവന്നതാണ്.

   ദേശവാസികളും കുടിയേറ്റക്കാരുമായി ധാരാളം പേർ ഇവിടെ താമസം തുടങ്ങി. സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ ഗോപാലൻ മാസ്റ്ററുടെ തീവ്രമായ ആഗ്രഹം സഫലമാകുവാൻ അധികകാലം വേണ്ടി വന്നില്ല.

   1950കളിൽ ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ വയനാട്ടിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഗോപാലൻ മാസ്റ്ററുടെ ബന്ധുവായ കുഞ്ഞികൃഷ്ണൻ നായർ ഒരു ജന്മി കൂടിയായിരുന്നു. നേതൃത്വനിരയിലേയ്ക്ക് ഉയർന്നു വരുന്ന കുഞ്ഞികൃഷ്ണൻ നായരുടെ സഹായം സ്‌കൂളിന്റെ തുടക്കത്തിന് സഹായകമാകുമെന്ന് മനസ്സിലാക്കിയ മാസ്റ്റർ  ശ്രീ. സി.പി. നായരേയും കൂട്ടി കുഞ്ഞികൃഷ്ണൻ നായരെ കണ്ട് വിവരം ധരിപ്പിച്ചു. ഗോപാലൻ മാസ്റ്ററുടെ ആവശ്യം കേട്ട എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ സ്‌കൂൾ തുടങ്ങാമെന്ന് തീരുമാനിച്ചു. സ്‌കൂൾ ആരംഭിക്കുന്നതിന് മുൻപു തന്നെ കുട്ടികളെയടക്കം കൂട്ടി ഗോപാലൻ മാസ്റ്റർ പഠനകളരി ആരംഭിച്ചിരുന്നു. അങ്ങനെ മാസ്റ്ററുടെയും മറ്റും നിരന്തരമായ കഠിനപരിശ്രമത്താലും കുഞ്ഞികൃഷ്ണൻ നായരുടെ രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളുടെ സ്വാധീനത്താലും ഇന്നത്തെ സർവ്വോദയ സ്‌കൂൾ എന്ന മഹത്തായ പ്രസ്ഥാനത്തിന് തുടക്കമായി.

   ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്നു എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ. അതുകൊണ്ടുതന്നെ സർവ്വോദയ പ്രസ്ഥാനത്തിന്റെ നെടുതൂണും പ്രമുഖ ഗാന്ധിയനുമായിരുന്ന ശ്രീ. ജയപ്രകാശ് നാരായണന്റെ സർവ്വോദയ പ്രസ്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് കേരളത്തിലെ അന്നത്തെ സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവ് ശ്രീ. എൻ.പി. മൻമഥൻ സർവ്വോദയ എന്ന പേര് നിർദ്ദേശിക്കുകയും ഈ സ്‌കൂളിന് സർവ്വോദയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

   തനിക്കുണ്ടായിരുന്ന സർക്കാർ ജോലി രാജി വെച്ച് ഗോപാലൻ മാസ്റ്റർ പ്രഥമാധ്യാപകനായി ചുമതലയേറ്റു. വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമായിരുന്നു സ്‌കൂളിൽ ഉണ്ടായിരുന്നത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററായിരുന്നു ഈ സ്‌കൂൾ രജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി. ഇദ്ദേഹം സ്ഥാപക മാനേജരായ എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ പുത്രനാണ്.

   ഇന്ന് കാണുന്ന സർവ്വോദയ സ്‌കൂളിന്റെ വിശാലമായ മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് ഏതാണ്ട് മധ്യത്തിലായി പുല്ല് മേഞ്ഞ ഒരു ഷെഡിലായിരുന്നു സ്‌കൂളിന്റെ തുടക്കം. ആവശ്യത്തിന് ബെഞ്ചോ, ഡെസ്‌കോ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.

   1955ൽ സ്‌കൂൾ പൂർണ എൽ.പി.  സ്‌കൂളായി ഉയർന്നു വന്നു. മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്നു സ്‌കൂൾ. മീനങ്ങാടി സ്വദേശിനിയായ സലോമി ടീച്ചർ ഹെഡ്മിസ്ട്രസ്സായി. സ്‌കൂളിലെ പല ദിവസങ്ങളിലും കുട്ടികൾ കുറവായിരുന്നു. അന്നത്തെ സാഹചര്യമതായിരുന്നു. ഗോപാലൻ മാസ്റ്റർ ദിവസവും കുട്ടികളുടെ വീട്ടിൽ പോയിരുന്നു. ഇന്നത്തെപ്പോലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അന്നുണ്ടായിരുന്നില്ല. കുട്ടികൾ ഏറെയും പട്ടിണിക്കാരായിരുന്നു. ഗോപാലൻ മാസ്റ്ററും മറ്റുള്ളവരും ചേർന്ന് സ്‌കൂളിൽ കഞ്ഞിയും പുഴുക്കും വിതരണം ചെയ്തിരുന്നു. 1960ൽ എൽ.പി. സ്‌കൂൾ യു.പി.യായി ഉയർന്നു. ശ്രീ. കെ.പി. രാമക്കുറുപ്പ്, ശ്രീ. നാരായണൻ മാസ്റ്റർ തുടങ്ങിയവർ ഈ സ്‌കൂളിലെ അധ്യാപകരായി ചുമതലയേറ്റു.

   കുറച്ചുകാലം ഹെഡ്മിസ്ട്രസ്സായിരുന്ന സലോമി ടീച്ചർ ഗവൺമെന്റ് സ്‌കൂളിലേയ്ക്ക് തിരിച്ചു പോയി. ശ്രീ. നാരായണൻ നമ്പ്യാർ മാസ്റ്റർ പുതിയ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ഇദ്ദേഹം ഏതാനും മാസങ്ങൾ മാത്രമേ ഇവിടെ ജോലി ചെയ്തുള്ളു.

   1960ൽ ശ്രീ. പി.കെ. ഗംഗാധരൻ നമ്പ്യാർ ഈ സ്‌കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 1982ൽ സ്‌കൂൾ ഹൈസ്‌കൂളായി ഉയർന്നതുവരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ.കുറച്ചു കാലങ്ങൾക്കു ശേഷം മാനേജരുടെ മകനും ഇവിടെ അധ്യാപകനുമായ ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ഗംഗാധരൻ മാസ്റ്റർ അധ്യാപകനായി തുടരുകയും ചെയ്തു.

   സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു.

   സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ. ഇ.ജെ. തോമസ് എസ്.ജെയാണ് ഇപ്പോൾ സർവ്വോദയയുടെ മാനേജർ പദവി അലങ്കരിക്കുന്നത്.

   2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ.

   പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ സർവ്വോദയ മുന്നിട്ടു നിൽക്കുന്നു. ഉപജില്ല-ജില്ല-സംസ്ഥാന പ്രവൃത്തി പരിചയ മേളകളിൽ വർഷങ്ങളായി സർവ്വോദയ സ്‌കൂൾ സാന്നിധ്യമറിയിക്കുന്നുണ്ട്. കലാ-കായിക രംഗത്തും സ്‌കൂൾ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്‌കൂൾ നേതൃത്വം നൽകി എല്ലാ വർഷവും നടത്തിവരുന്ന അഖില വയനാട് സ്‌കൂൾ തല ഫുട്‌ബോൾ ടൂർണ്ണമെന്റാണ് സർവ്വോദയ കപ്പ്. ധാരാളം സ്‌കൂളുകൾ ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്. ഇതിലൂടെ വിദ്യാലയത്തിലെ ഫുട്‌ബോൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു.

   വിദ്യാലയത്തിലെ അടൽ ടിങ്കറിംഗ് ലാബ് ഈ മേഖലയുടെ വികസനത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ശക്തമായ സ്‌കൗട്ട്-ഗൈഡ് പ്രസ്ഥാനം സർവ്വോദയ സ്‌കൂളിലുണ്ട്. ധൈര്യവും അർപ്പണ ബോധവുമുള്ള ധാരാളം വിദ്യാർത്ഥികളെ രാഷ്ട്രപതി, രാജ്യപുരസ്‌കാർ, സ്‌കൗട്ട്-ഗൈഡ്കളായി വളർത്തിയെടുക്കാൻ ഇവരുടെ ശ്രമഫലമായി സാധിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, സഞ്ചയിക, പെൻബൂത്ത്, വിവിധ നേതൃത്വ പരിശീലന ശിബിരങ്ങൾ, എൻ.എം.എം.എസ്. സ്‌കോളർഷിപ്പിനു കുട്ടികളെ തയ്യാറാക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ അനുദിനം വളർച്ചയുടെ പാതയിലാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മൂന്ന് സയൻസ് ലാബുകൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

   സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയൻസ് സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്‌പെയർ അവാർഡിന് അർഹനായി സോണൽ, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നാല് ബസ്സുകൾ സർവ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്.

   ഗോത്ര സമൂഹത്തിന്റെ പുരോഗതി സർവ്വോദയയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. നാൽപ്പത് ശതമാനത്തിനു മേൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാർത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളർച്ചയുടെ പാതയിലാണ്. ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകർ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുമ്പോൾ അർപ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാൻ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ സർവ്വോദയയെ മികച്ചതാക്കുന്നു...

  • ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ
  • സയൻസ്  : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി
  • ഹ്യുമാനിറ്റീസ്  : ഹിസ്റ്ററി , സോഷ്യോളജി ,ഇക്‌ണോമിക്‌സ് ,പൊളിറ്റിക്കൽ സയൻസ്

സാമൂഹിക വിഭാഗങ്ങൾ ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്.

read more-

പൊതുനിയമം

  1. എല്ലാ വിദ്യാർത്ഥികളും പൊതുവായി നടക്കുന്ന പ്രാർത്ഥനകളിൽ ഭക്തിയോടെ പങ്കെടുക്കണം.പ്രാർത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോൾ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നിൽക്കണം
  2. എല്ലാ വിദ്യാർത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസിൽ ഹാജരാകണം.സാധാരണയായി കൂട്ടികൾ രാവിലെ 9.15 ശേഷമേ സ്കൂളിൽ എത്തേണ്ടതൂളളൂ. നേരത്തെ എത്തുന്ന കൂട്ടികൾ ക്ലാസിൽ കയറിയിരുന്ന് പഠന കാ
  3. അവധി ആവശ്യമുള്ളവർ രക്ഷകർത്താവിനെകൊണ്ട് ഹാൻഡ് ബുക്കിലുള്ള ഫോറം പൂരിപ്പിച്ച് ക്ളാസ് ടീച്ചറെ കാണിക്കേണ്ടതാ​ണ്.അവധിക്കപേക്ഷിക്കാതെ തുടർച്ചയായി 15 ദിവസം മുടങ്ങുന്ന കുട്ടിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ആദ്യത്തെ 5 ദിവസം സ്കൂളിൽ ഹാജരാകാതിരിക്കുന്നവരുടെ പേരും നീകം ചെയ്യുന്നതാണ്.

ഭൗതികസൗകര്യങ്ങള്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കെട്ടിടം

സർവോദയ


ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ വിഷൻ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകൾ നടക്കുന്നത്...

സ്കൂൾ ബസ്

സ്കൂൾ ബസ്
സ്കൂൾ ബസ്


സ്കൂൾ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒരു മനോഹരമായ സ്കൂൾ ബസ് ഞങ്ങൾക്കുണ്ട്. ഈ ബസിൽ കുട്ടികൾക്ക് സുഖമമായി യാത്ര ചെയ്യാൻ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്... സ്കൂൾ ബസിൽ അറുപത് കുട്ടികൾ യാത്ര ചെയ്യുന്നു. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ ​എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യു​ന്നു.

കളിസ്ഥലം


കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു സാറുമുണ്ട്. സാറുടെ പേര് ജോസഫ് എന്നാണ്. ക്രിക്കറ്റ്,ഫുട്ബോൾ എന്നിവ കളിക്കാനുള്ള ​സൌകര്യമു​ണ്ട്.

ജലസേചനം


ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.

പരിസ്ഥിതി സംരക്ഷണം പരിസഥിതി സംരക്ഷണത്തിനായി ഞ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്


കുട്ടികൾ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ‌‌! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.

ഭാരവാഹികൾ

സ്കൗട്ട്

കൌൺസിലർ ഫാദർ.വിൽസൺ
ജോ.കൌൺസിലർ അജീഷ് കുമാർ.
ട്രൂപ്പ് ലീഡർ നെവിൻ വി കുര്യൻ.
പട്രോൾ ലീഡർമാർ, കിരൺ ദിവാകർ, ജിസ്മോൻ സണ്ണി, ആഷിഖ് പി വി, സെബിൻ മാത്യു

ഗൈഡ്സ്

കൌൺസിലർ സിസ്റ്റർ.ലിസിമോൾ.പി.വി
ജോ.കൌൺസിലർ ബിന്ദു ടീച്ചർ.
ട്രൂപ്പ് ലീഡർ ഹൈന ജോൺസൺ.കെ.വി
പട്രോൾ ലീഡർമാർ,

‌‌|അനീന.കെ.എസ്

അലീന ഷാജു, ശ്രീലക്ഷ്മി,കെ.ജെ ശ്രുതി ശ്രീകുമാർ,

റെഡ് ക്രോസ്

സമൂഹത്തിലുളള ​​രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിലന്റെ സെക്രട്ടറി പ്രവിഷ ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- ഥമാക്കുകയും ചെയ്തു.കണ്വീനര് Sr.ജെസി പോൾ ആണ്.

ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാത് സ് ക്ലബ്ബ്

കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാത്ത്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിന്റെ സെക്രട്ടറി ആഷിഖ് ആണ്. ഫ്ലോറൽ ഡിസൈനിൽ സ്കൂൾ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ പെങ്കെടുത്തു. കൺവീനർ പി.വി.ശോഭനടീച്ചർ ആണ്.

സീഡ് ക്ലബ്

സയൻസ് ക്ലബ്


‍ ശാസ്ത്ര രംഗത്ത് താല്പര്യമുളള കുട്ടികെള ഉയര്ന്ന തലത്തിലെത്തിക്കുകഎന്ന ലക്ഷ്യത്തോ ടെയാണ് സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്.ഇതിന്റെ സെക്രട്ടറി ജിതിഷ ആണ്.പ്രസിൻഡണ്ട് ജുബീഷ് ആണ്.ഇതിന്റെ പ്രവത്തനങ്ങൾ ,സെമിനാർ , C D പ്രദശനങ്ങള് , നാടക അവതരണം എന്നിവയാണ്.കണ്വീനര് രാധക്റഷ്ണന് മാസ്റ്റാണ്.

*  ഇംഗ്ലീഷ് ക്ലബ്
*  സോഷ്യൽ ക്ലബ്

ലക്ഷ്യം:സമൂഹവൂമായിട്ട് കൂടൂതൽ ബന്ധങ്ങൾ ഉണ്ടാവാൻ,കുട്ടികളിലെ കഴിവൂകളെ വളർത്തിയെടൂക്കൽ,ഐക്യവൂം നേത

I.T ക്ലബ്

ആട്സ് ക്ലബ്

സ്പോട്സ് ക്ലബ്

ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

1951ൽ മുൻ എം.എൽ.എ പരേതനായ എൻ.കെ.കുഞ്ഞികൃഷ്​​ണൻ നായർ ആണ് സർവ്വോദയ സ്ക്കൂൾ സ്ഥാപിച്ചത്. ഇത് എൽ.പി.സ്ക്കൂൾആയിരുന്നു. 1982ൽ ഇത് ഹൈസ്ക്കൂൾ ആയി മാറി. 1990ൽ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. 1540ൽ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാർത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു സർവ്വോദയയുടെ ഇപ്പോഴത്തെ മാനേയർ ഫാതർ ബേബി ചാലിൽ ആണ് ഇതിന് മുൻപ് ഫാതർ കുര്യാക്കോസ്ണ്. ഈ വർഷമാണ് ഫാതർ ബേബി ചാലിൽ മാനേജറായി സ്ഥാനേമെററടുത്തത്. ഇതിന് മുൻപ് തുടിയുടെ മാനേജരായി പ്രവർത്തിച്ചു.

സർവോദയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

1.ഫാദർ കുര്യാക്കോസ് പുതനപ്ര ​എസ്.ജെ
2.ഫാദർ വിൽസൺ പുതുശേരി ​എസ
3.ഫാദർ ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാദർ മാത്യു പുല്ലാട്ട് എസ്.ജെ
5.ഫാദർ വി.ടി ജോസ് എ​സ്. ജെ
6.ഫാദർ ജോർജ് തോലാടിക്കുളം എസ്.ജെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

കാലാവധി പേര്
ജൂൺ 1951 - ജൂലൈ 1955 ശ്രീ. ഗോപാലൻ നമ്പ്യാർ. എ
ആഗസ്റ്റ് 1955 - ഡിസംബർ 1957 ശ്രീ. ‍. വി.കെ.ബാലൻനായർ
ജനുവരി 1958 - മാർച്ച് 1960 ശ്രീമതി. സലോമി‍ മാത്യു
ഏപ്രിൽ 1960 - ജൂൺ 1960 ശ്രീ. നാരായണൻ നമ്പ്യാർ. പി.ആർ
ജൂലൈ 1960 - മെയ് 1982 ശ്രീ. ഗംഗാധരൻ നമ്പ്യാർ. പി.കെ
ജൂൺ 1982 - മെയ് 1991 ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ
ജൂൺ 1991 - മാർച്ച് 1996 ഫാ. ടി.എം.ജോസഫ്,എസ്.ജെ
ഏപ്രിൽ 1996 - മാർച്ച് 2000 ശ്രീ. മാത്യു.പി.എം
ഏപ്രിൽ 2000 - ജൂൺ 2000 ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ
ജൂലൈ 2000 - ഒക്റ്റോബർ 2000 ശ്രീമതി. രാധ.എം.ടി
നവംബർ 2000 - ആഗസ്റ്റ് 2002 സിസ്റ്റർ. റോസറീറ്റ, എ.സി
ആഗസ്റ്റ് 2002 - മാർച്ച് 2008 ശ്രീമതി. രാധ.എം.ടി
ഏപ്രിൽ 2008 - മാർച്ച് 2010 ശ്രീ. വേലായുധൻ.പി.സി

വഴികാട്ടി

{ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ഏച്ചോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}