ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വീടൊരുവിദ്യാലയം

വീടൊരു വിദ്യാലയത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ.എൽ.പി.എസ്സ് ഇളമ്പ യിൽ നടന്നു.രണ്ടാം ക്ലാസ്സിലെ ആത്മികയുടെ വീട്ടിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു .ഗണിത പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആത്മിക അവതരിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉദ്ഘാടന വേളയിൽ HM റീന ടീച്ചർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

വീടൊരുവിദ്യാലയം





ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം

ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം 6 / 1 / 2022 ന്  സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് .  കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന്  ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .

ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം

വീട്ടിലൊരു ലൈബ്രറി

കോവിഡ് കാലം ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയമായ ഗവ എൽ പി എസ്സ് ഇളമ്പയിൽ വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനം ആരംഭിച്ചു.ഇത് ആരംഭ പ്രവർത്തനം എന്ന രീതിയിൽ നാലാം കുട്ടികൾക്കായാണ് നൽകിയത്.ഇത് വളരെ മികച്ച ഒരു പ്രവർത്തനമായി മാറി.നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കി. കുട്ടികൾ തങ്ങളുടെ ലൈബ്രറിയെ പരിചയപ്പെടുത്തുന്നു അവതരണങ്ങൾ നടത്തി .മികച്ച വിജയം നേടിയ  ഈ പ്രവർത്തനം മറ്റു ക്ലാസ്സുകളിലേക്കും ആരംഭിച്ചു.

കുട്ടിക്കായി ഒരു മണിക്കൂർ

ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം  ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാ കർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.

വീട്ടിലൊരു ഗണിതലാബ്

ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു ഗണിതലാബ് .

ക്രിസ്തുമസ് ആഘോഷം

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .

ക്രിസ്തുമസ് ആഘോഷം