വി വി എച്ച് എസ് എസ് താമരക്കുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 50 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ്,സ്മാർട്ട്റൂം എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി ഓഡിറ്റോറിയം ഉണ്ട്.ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും,റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ ടോയിലറ്റ് ബ്ലോക്കുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം യുറിനലുകളും ക്രമീകരിച്ചിരിക്കുന്നു. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്.വിപുലമായ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. യാത്രാ സൗകര്യം കുറഞ്ഞ പ്രദേശത്തു നിന്നു വരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ആയ ഒരു കളിസ്ഥലം നിലവിലുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ആയി 20 ക്ലാസ് റൂമുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട് ==വിദ്യാവനം== സ്കൂളിനോട് ചേർന്ന് കെ പി റോഡരികിൽ അഞ്ച് സെൻറ് സ്ഥലത്തു കേരള ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ വൃക്ഷ ലൈബ്രറി എന്നതാണ് വിദ്യാവനത്തിന്റെ പ്രത്യേകത.5 സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 വൃക്ഷത്തൈകൾ വിദ്യാവനത്തിലുണ്ട്. മുഴുവൻ വൃക്ഷ തൈകളിലും ക്യു ആർ കോഡ് പതിച്ചിരിക്കുന്നു, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്താൽ ആ മരത്തിന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടും

ശലഭ പാർക്ക്