ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/പരിസര മാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/പരിസര മാലിന്യം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/പരിസര മാലിന്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര മാലിന്യം

ദുർഗന്ധപൂരിതമന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സു പോലെ
ദുർയോഗമാകും ഈ കാഴ്ച കാണാൻ
ദൂരേയ്ക്ക് പോകേണ്ട കാര്യമില്ല

ആശുപത്രിക്കും പരിസരത്തും
ആരോഗ്യ കേന്ദ്രത്തിൻ
   മുന്നിലായും
ഗ്രാമപ്രദേശത്തിൻ മുന്നിലായും
കുന്നുകൂടുന്നു മാലിന്യങ്ങൾ

കുളവും പുഴയും തോടുകളും
കുപ്പ നിറഞ്ഞു കവിഞ്ഞീടുന്നു
ഇളനീരു പോലുള്ള ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചുപോയി

നഗരസഭയും പൊതുജനവും
നാടിനെ ദുർഗന്ധമാക്കിത്തീർത്തു
പ്രശ്ന പരിഹാരത്തിനു വേണ്ടി
പഠനസംഘത്തെ അയച്ചീടുന്നു

നായയും കോഴിയും കാക്കകളും
നാടിനെ ശുദ്ധമാക്കീടാനായ്
കൂട്ടിയിട്ടുള്ള ചപ്പു കൂന
കൂട്ടമായ് തട്ടി നിരത്തീടുന്നു

മഴ പെയ്തു വെള്ളം ഒഴുകി വന്നാൽ
മാരക രോഗം പടർന്നീടുന്നു
ദൈവത്തിൻ സ്വന്തമീ കേരളത്തിൽ ദയനീയ ചിത്രങ്ങൾ പെരുകീടുന്നു


അൻഷിദ .കെ.വി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത