ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം പാലക്കാട് ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-07-2011 | ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു
<googlemap version="0.9" lat="10.897621" lon="76.4009" zoom="17" height=250 width=400>
10.904279, 76.410942
</googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. N.S.S
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന് സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്. 2010 ജൂണ്‍ മാസം 28ന് ഈ സ്കൂളിന്റെ ഒരു വര്‍ഷം നീണ്ട 60-)o വാര്‍ഷികം ആരംഭിക്കുകയും 2011 ജൂണ്‍ മാസം 28ന് സമാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ശ്രീ.കെ.എസ് .സന്താനഗോപാലന് പ്രസിഡണ്ടും ശ്രീ.പി.എസ്.നമ്പൂതിരിപ്പാട് സെക്രട്ടറിയും ആയ ഒമ്പതംഗസമിതിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | കാലഘട്ടം |
ടി.എല്‍.മണ്ണാടിയാര്‍ | 1951- |
പി.രാമന്‍കുട്ടിത്തരകന്‍ | |
വി.കെ.നാരായണിക്കുട്ടി അമ്മ | |
പി.സി.ശങ്കരന് നമ്പൂതിരിപ്പാട്, | |
പി.ശിവശങ്കരന്, | |
പി.ശങ്കരന് നമ്പൂതിരിപ്പാട്, | |
സി.രാമകൃഷ്ണന്, | |
കെ.സി.ഇന്ദിരത്തമ്പാട്ടി | |
എം.എം.നാരായണന് | |
വി.വിജയലക്ഷ്മി | |
സി.നാപ്പുണ്ണി, | |
പി.ടി.ചന്ദ്രലേഖ, | |
എം.ആര്.ശാന്തകുമാരി, | |
സി.എ.രമണി, |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
P.ചന്ദ്രശേഖരന് ADGP,
പി.കുമാരന് Ex.M.L.A,
ഉണ്ണികൃഷ്ണന് തിരുവാഴിയോട്,
ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍
പ്രവേശനോല്‍സവം
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടുകള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
അദ്ധ്യാപകസംഗമം
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂണ്‍ മാസം 18 ന് ഈ സ്കൂളില്‍ ചേര്‍ന്നു.
വിജയോല്‍സവം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.,+ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ സ്റ്റാഫിന്റെയും,മാനേജുമെന്റിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങള്‍ ജൂണ്‍ മാസം 17 ന് വിതരണം ചെയ്തു.
വജ്ര ജൂബിലി ആഘോഷം
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാള്‍ ദിവസമായ ജൂണ്‍ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളില്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളില്‍ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മണ്ണാര്‍ക്കാട് നിന്ന്20 km ദൂരത്ത് മണ്ണാര്‍ക്കാട്-ചെര്‍പ്പുളശ്ശേരി റോഡില്‍ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
|