സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 4 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം മികച്ചരീതിയിൽ എൽ എസ് ആർ ഡബ്ലിയു ഓറിയന്റഡായി നടന്നുപോകുന്നു . GBഅഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ നിന്നുള്ള ഉള്ള തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നു. ഭാഷയിൽ കുട്ടികളുടെ മികവ് വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളുടെ ആചരണം , കവിതാപാരായണം ,കവിതാരചന, കോറിയോഗ്രഫി ,കഥാരചന, കഥപറച്ചിൽ അതോടൊപ്പം പാഠപുസ്തകത്തിലെ കഥകളുടെ നാടക രൂപത്തിൽ ഉള്ള ആവിഷ്കാരം ഇവയ്ക്കൊക്കെ ഊന്നൽ നൽകി കൊണ്ടാണ് ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനം മുന്നോട്ടു പോകുന്നത് .എല്ലാ വർഷവും ഒരുദിവസം ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട് .ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു അതിൻറെ ഭാഗമായി ആയി പ്രമുഖ പാവ നാടക അവതാരകൻ ശ്രീ കൃഷ്ണ കുമാറിൻറെ നേതൃത്വത്തിൽ ,ഇൻസ്പയർ ഓ മിയ' എന്നപേരിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് നോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും ശില്പശാല സഹായകമായി.അവധിക്കാലം ഉല്ലാസ് ത്തോടൊപ്പം പ്രയോജനകരമായി വിനിയോഗിക്കാൻ 'ഡെലീഷ്യ ഗെയിം ' എന്നപേരിൽ 12 ദിവസത്തെ ഓൺലൈൻ പ്രോഗ്രാം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിവിധ വിഭവങ്ങൾ നിരത്തിയുള്ള ഈ ഇംഗ്ലീഷ് ഓൺലൈൻ പ്രോഗ്രാം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പുതിയൊരു അനുഭവമായി .വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി ആശയവിനിമയം നടത്തി വ്യത്യസ്തങ്ങളായ കളികളിൽ കൂടി ഇംഗ്ലീഷിൽഅറിവ് ആർജ്ജിക്കുന്നത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകി. കൊറോണ എന്ന പകർച്ചവ്യാധിയുടെ ഈ കാലത്തിലും ഇംഗ്ലീഷ് ക്ലബ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തനം മുന്നോട്ടു പോകുന്നു.

പ്രവർത്തി പരിചയ ക്ലബ്

കുട്ടികളെ വിവിധ തൊഴിൽ മേഖലകൾ പരിശീലീപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി പരിചയ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠന പ്രവർത്തനത്തിനോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല വൈദ്യഗ്ധ്യം സമൂഹത്തിൽ പ്രയോജനം ചെയ്യുന്നു. കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവുമാണ് ഈ ക്ലബ്ബിന്റെ പ്രധാനമായ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്. ചവിട്ടി നിർമ്മാണം, അഗർബതി നിർമ്മാണം, വാൾ ഹാങ്ങ്ഗിങ്, വസ്ത്ര നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മാണങ്ങൾ, പേപ്പർ ക്രാഫ്റ്റ്, അലങ്കാര പൂക്കൾ നിർമ്മാണം, ദൈനദിന ഉപയോഗ സാധനങ്ങളുടെ നിർമ്മാണം, ആശംസകാർഡ് നിർമ്മാണം, മുതലായവ ഈ ക്ലബ്ബിന്റെ നേതിർത്യത്തിൽ നടന്നു വരുന്നു.

ഇതിന്റെ ഭാഗമായി സബ്ജില്ലാ, ജില്ലാ പ്രവർത്തി പരിചയ മേളകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ധാരാളം കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. സംസ്ഥാന മേളയിൽ ഡോൾ മേക്കിങ്, പ്ലാസ്റ്റർ ഓഫ് പാരീസ് ഇനങ്ങളിൽ എ ഗ്രേഡോടു കൂടി രണ്ട് കുട്ടികൾ വിജയിച്ചു.


വൈഖരി ലിറ്റററി ആൻഡ് ആർട്സ് ക്ലബ്‌

സെൻറ് ജോർജ് മൗണ്ട് ഹൈസ്കൂൾ കൈപ്പട്ടൂർ വൈഖരി ലിറ്റററി ആൻഡ് ആർട്സ് ക്ലബ്‌ :-

5 മുതൽ 7 ക്ലാസ്സ് വരെ ഉള്ള കുട്ടികളിൽ നിന്നായി 120 കുട്ടികളെ ഉൾപ്പെടുത്തി വളർന്ന് വരുന്ന പ്രതിഭകളുടെ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തുകയും അവർക്കുവേണ്ടതായ പ്രോത്സാഹനം നൽകുന്നതുമായ തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വൈഖരി ക്ലബ്‌ ഒരവസരം സൃഷ്ടിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല.

പഠനത്തോടൊപ്പം പഠ്യേതര കഴിവുകൾക്ക് പ്രാധാന്യം നൽകികൊണ്ട് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കല എന്നി വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് UP തല വിദ്യാർത്ഥികൾക്കായുള്ള കലാ സാഹിത്യ ഭാഷാ ക്ലബ്ബാണ് വൈഖരി. വിദ്യാർത്ഥികളെ വായനയിലേക്കും ആസ്വാദനത്തിലേക്കും നയിക്കുവാനും, സാംസ്കാരികവും സാമൂഹികവുമായ പുരോഗതി അതിലൂടെ സാധ്യമാക്കുവാനും കലകളുടെ വിശാലാന്തരീക്ഷത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുകയും അവരുടെ സർഗ്ഗാത്മകതയ പരിപോക്ഷിപ്പിക്കുവാനും വൈഖരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാവുന്നു .

വിദ്യാലയത്തിൽ വൈഖരി ലിറ്റററി ആൻഡ് ആർട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഈ കോവിഡ് കാലയളവിൽ പഠനവും പഠ്യേതര പ്രവർത്തനങ്ങളും എല്ലാംതന്നെ ഓൺലൈൻ ആയതിനാൽ ഒരു ഈ മാഗസിൻ രൂപീകരിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

📌 വായനാദിന ക്വിസ് കോംപറ്റീഷൻ

വായനാദിനത്തോട് അനുബന്ധിച്ചു ഗൂഗിൾ ഫോം വഴി ഓൺലൈൻ ക്വിസ് കോംപെറ്റീഷൻ സംഘടിപ്പിച്ചു. വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും ഈ - സർട്ടിഫിക്കറ്റ് നൽകി.

📌 സ്വാതന്ത്ര്യ ദിന പരിപാടികൾ

കുട്ടികൾ ഡാൻസ്, പാട്ടുകൾ, കരകൗശല വസ്തുക്കൾ എന്നിവ അവതരിപ്പിച്ചു. കൂടാതെ A to Z ഫ്രീഡം ഫൈറ്റേഴ്സിനെ ആസ്പദമാക്കി ഒരു വീഡിയോ നിർമിച്ചു.

📌 ഇൻഡോർ ഫോട്ടോഗ്രഫി കോംപറ്റീഷൻ

വേൾഡ് ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്കായി ഒരു ഇൻഡോർ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു, ഫോട്ടോഗ്രാഫിയുടെ പ്രാഥമിക അറിവുകൾ ജഡ്ജ് കുട്ടികൾക്കായി ഗൂഗിൾ മീറ്റിലൂടെ പകർന്ന് നൽകുകയും ചെയ്തു.

📌 ഓണാഘോഷം

ഇത്തവണ ഓണം വീടുകളിൽ തന്നെ ആഘോഷിക്കുക ആയിരുന്നല്ലോ, കുട്ടികൾ ഓണനാളിൽ ചെയ്ത ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഓണത്തിന് സുഹൃത്തുക്കൾക്ക് നൽകാൻ മനോഹരമായ കാർഡുകൾ തയ്യാറാക്കി കുട്ടികൾ മാവേലി, വാമനൻ പോലുള്ള വേഷങ്ങൾ കെട്ടിയത് ഓണാഘോഷത്തിന് കൂടുതൽ ഭംഗി നൽകി.

📌 അധ്യാപക ദിനം

വിദ്യാർത്ഥികൾ ഗുരുവന്ദനം, പ്രഭാഷണം, കലാ–സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

📌 ഗാന്ധി ജയന്തി ക്വിസ് കോംപറ്റീഷൻ

വേറിട്ട് നിൽക്കുന്നതും കൗതുകമുണർത്തുന്നതുമായ സംഭവങ്ങളെയും, സ്ഥലങ്ങളെയും, വ്യക്തികളെയുമൊക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഗാന്ധി ജയന്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികൾക്കും പങ്കെടുത്ത 50 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ വാങ്ങിയ എല്ലാ കുട്ടികൾക്കും ഈ - സർട്ടിഫിക്കറ്റും നൽകി.

📌 ഗാന്ധി ജയന്തി പോസ്റ്റർ മേക്കിങ് കോംപറ്റീഷൻ

ഗാന്ധിജിയുടെ സമരമാർഗങ്ങളും അദ്ധേഹത്തിന്റെ സന്ദേശങ്ങളും ഉൾകൊള്ളുന്ന പോസ്റ്റർ മേക്കിങ് കോംപറ്റീഷൻ സംഘടിപ്പിച്ചു.

📌 ലോക വിദ്യാർത്ഥി ദിനം

സ്വപ്നങ്ങളെ കൈപിടിയിലാക്കുക എന്നാ ആശയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ എല്ലാവരും അവരവരുടെ സ്വപ്നങ്ങളെ പറ്റി ചർച്ചകൾ നടത്തി.

📌 കേരള പിറവി ഓൺലൈൻ പ്രസംഗ, സംഗീത മത്സരം

കേരള പിറവി ആഘോഷവുമായി ബന്ധപ്പെട്ട് ഓൺലൈനായി എന്റെ കേരളം എന്ന വിഷയത്തിൽ പ്രസംഗ മത്സരവും, കേരള ഗാന മത്സരവും സംഘടിപ്പിച്ചു.

📌 ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ച് ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിച്ചു.

📌 ചരിത്രത്തിൽ ഇന്ന്

ചരിത്രത്തിലെ പ്രധാന ദിവസങ്ങളും, ദിവസത്തിന്റെ പ്രാധാന്യവും, പ്രത്യേകതകളും,

പ്രശസ്ത വ്യക്തികളുടെ ജന്മദിനവും, ഓർമകളും കൂടാതെ മറ്റുദിനാചരണങ്ങളും നടത്തി വരുന്നു.

സർഗാത്മകമായ നിരവധി പ്രവർത്തനങ്ങൾക്ക് വേദിയാവുകയും കുട്ടികളിലെ പ്രതിഭ തിരിച്ചറിയുകയും ചെയ്യാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഇനിയും തുടരുകയാണ്.


ഊർജസംരക്ഷണ ക്ലബ്ബ്

അപ്പർ പ്രൈമറി തലത്തിലെ 20 കുട്ടികളെയും ഹൈസ്‌കൂൾ തലത്തിലെ 30 കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. 'ഊർജസംരക്ഷണത്തിൽ കുട്ടികളുടെ പങ്ക്' എന്താണ് എന്ന് മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.അതിനായി എല്ലാ കുട്ടികളെയും ഉൾപെടുത്തി ഉപന്യാസ മത്സരം നടത്തി.കഴിഞ്ഞ വർഷങ്ങളിൽ എല്ലാ ഊർജ്ജോത്സവ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ നടത്തുകയും കുട്ടികളെ റവന്യൂ തലം വരെ പങ്കെടുപ്പിക്കുവാനും കഴിഞ്ഞു. 'നമ്മുടെ വീടുകളിൽ വൈദ്യുത ഉപഭോഗം എങ്ങനെ കുറയ്ക്കാം' എന്നതിനെ അടിസ്ഥാനമാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുവാൻ കഴിഞ്ഞു.