എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ

ജൂൺ

വായനാദിനം

June - 19 വായനാ ദിനം

വിദ്യാർത്ഥികൾക്കായി വായനാ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളാണ് ഓൺലൈനായി സംഘടിപ്പിച്ചത്. പരമാവധി കുട്ടികൾക്ക് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു മത്സരങ്ങൾ

1: ലേഖനം June - 19 ന് രാവിലെ വിഷയം നൽകുന്നതായിരിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരം. പൂർത്തിയാക്കിയ ലേഖനങ്ങൾ 8::30 നുള്ളിൽ ഗ്രൂപ്പിൽ Post ചെയ്യേണ്ടതാണ്

2. ക്വിസ് മത്സരം ( വായനാ ദിന ക്വിസ് ) June 20 ന് വൈകുന്നേരം 8 മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. കൃത്യം 9 മണിക്ക് മത്സരം അവസാനിക്കും

3 .വായനാ മത്സരം June 21 ന് ജൂൺ 15 മുതൽ 19 വരെയുള്ള പത്രവാർത്തകൾ കൂട്ടി ചേർത്തു കൊണ്ട് 10 മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ വായിക്കുക വീഡിയോ Record ചെയ്ത് group ൽ post ചെയ്യുക

4. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ June 22 ന് നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം

ആസ്വാദനക്കുറിപ്പ്
 
Sreelakshmi

ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം. ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ.

ആസ്വാദനക്കുറിപ്പ്
 
Diya V

ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്.

മലരണിക്കാടുകൾ തിങ്ങി വിങ്ങി നിൽക്കുന്നത് പോലെ ചെടികളും, മരങ്ങളും, പൂക്കളും, പുഴകളും, വയലുകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരഗ്രാമം. കുന്നുകളുടെ പുറത്തേക്ക് വീഴുന്ന മഞ്ഞുതുള്ളികളെപോലെ നമ്മൾ ഉണരുമ്പോൾ മഞ്ഞുതുള്ളികളെ മാറ്റി സൂര്യൻ ഉദിച്ചു പൊങ്ങുന്ന ആ ഒരു ചിത്രത്തെ കവി വളരെ മനോഹരമായാണ് വര്ണിച്ചിരിക്കുന്നത്. ആ പ്രദേശത്ത് എവിടെ തിരിഞ്ഞു നോക്കിയാലും വളരെ മനോഹരമായ പ്രകൃതി, അതി സുന്ദരിയായ നിൽക്കുന്ന കാഴ്ചകൾ മാത്രം. മനോഹരമായ പുഷ്പങ്ങൾ പൂത്തു പടർന്നു നിൽക്കുന്നു. വയലുകൾ പച്ചപ്പട്ട് വിരിച്ചത് പോലെ നില്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. പുഴകൾ ഒഴുകുമ്പോൾ ഉള്ള മനോഹരമായ ശബ്ദം. വെള്ളച്ചാട്ടങ്ങളുടെ തുരു തുരെ ശബ്ദം. എത്ര മനോഹരമാണ് ഇവയോരോന്നും. ഒരു കൊച്ചുകാറ്റു വീശുമ്പോൾ ഉടനെ തുരുതുരെ പെയ്യ്തിറങ്ങുന്ന പൂമഴയെ ആസ്വാദക മനസ്സിൽ വരികളിലൂടെ വസന്തം തീർക്കുകയാണ് കവി. എന്ത് രാസമാണല്ലേ ഇങ്ങനെ ഒരു ഗ്രാമത്തിൽ താമസിക്കാൻ.

ഈ കവിതയിൽ എനിക്ക് ഏറെ ഇഷ്ടമായ വരി. "ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ തുരുതുരെ പൂമഴയായ് പിന്നെ "എനിക്ക് ഈ വരികൾ ഇഷ്ടപ്പെടാൻ കാരണം. ഒരു കാറ്റ് വീശുമ്പോൾ പെയ്തിറങ്ങുന്ന പൂക്കളുടെ മഴയെക്കുറിച്ച് കവി വർണിച്ചിരിക്കുന്നത്.

ലളിതവും, തന്മയിഭാവം തുളുമ്പുന്നതുമായ വരികൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കി. ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയ ആശയമാണ് കവി ഈ കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു.

തലക്കെട്ട്= ആസ്വാദനക്കുറിപ്പ് color= 3

}}

ഒ. എൻ. വി കുറുപ്പ്  എഴുതിയ  അമ്മ  എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ  സ്വത്തിന്  വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം. 
      അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ   മക്കളെയോർത്ത്‌  വേദനിക്കുന്ന  അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന്  ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ   ഞാൻ എല്ലാവർ ക്കും  ഭാരമായി തീ രുന്നുവോ എന്ന്  അമ്മ മക്കൾളോട്  ചോദിക്കുണ്ട്. സ്വത്തുക്കൾ       മുഴുവനും പകുത്തെടുത്ത്‌ മക്കൾ നാലുവഴിക്ക്  പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും    മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ 

"നാഴുരി മണ്ണും പകുത്തെടുത് മക്കൾ നാലുവഴിക്കായി പിരിഞ്ഞുപോയി അച്ഛന്റെയാത്മാവ് ഉറങ്ങുന്ന മണ്ണിലന്തി ത്തിരി കൺ തുറന്നതില്ല" അതിനു കാരണം :സ്വത്തുക്കൾ തുല്യമായി പങ്കിട്ടുകഴിഞ്ഞ പ്പോൾ മക്കൾക്ക് അച്ഛൻെറ ചിതയിൽ തിരി വയ്ക്കാൻ പോലും സമയമില്ലാതായി. ഇന്നത്തെ മക്കളുടെ മനോവികാരമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. അതിനാൽ ഈ വരികൾ എന്നെ ഏറെ ആകർഷിച്ചു

       ലളിതമായ വരികളിലൂടെ ഇന്നത്തെ മക്കൾക്ക് വലിയൊരു സന്ദേശമാണ് കവി കവിതയിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സ്നേഹം തിരിച്ചറിയാത്ത വിധം മക്കൾ സ്വത്തിന് അടിമപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധസദനങ്ങളുടെ എണ്ണം. മാതാപിതാ ക്കളുടെ സ്നേഹവും കഷ്ടപ്പാടും തിരിച്ചറിയേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. ഇത് മറന്ന പുതുതലമുറയ്ക്ക് ഉണർവു നല്കുകയാണ് ഒ. എൻ. വി കുറുപ്പിന്റെ ഈ കവിത.