പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ അവൻെറ സുഹൃത്ത് ഇതു പോലെയുള്ള സ്വഭാവമുള്ളവനായിരുന്നില്ല . അവൻെറ വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു .ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു നശിപ്പിക്കുകയും ചെയ്തു .അതു കാരണം അവന് പല വിതത്തിലുള്ള രോഗങ്ങളും ഉണ്ടായിരുന്നു .
കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.