പുളിയനമ്പ്രം എൽ പി എസ്/അക്ഷരവൃക്ഷം/ശിവാനിയുടെ ശുചിത്വം
ശിവാനിയുടെ ശുചിത്വം
ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു.അവളുടെ പേര് ശിവാനി എന്നായിരുന്നു.അവൾ നല്ല കുട്ടി ആയിരുന്നെങ്കിലും അവളുടെ കൈയ്യിൽ ചില ദുഃശ്ശീലങ്ങളും ഉണ്ടായിരുന്നു . ഒരു ദിവസം കളി കഴിഞ്ഞു വീട്ടിൽ വന്ന് കൈകൾ കഴുകാതെ അവൾ ഭക്ഷണം കഴിച്ചു ഇതു കണ്ട അമ്മ ശിവാനിയെ വഴക്കു പറഞ്ഞു. എന്നിട്ടും അവൾ അമ്മയുടെ വാക്കു കേൾക്കാതെ ഈ ദുഃശ്ശീലം വീണ്ടും വീണ്ടും ആവർത്തിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ക്ഷീണവും വയറുവേദനയും അനുഭവപ്പെട്ടു. ശിവാനി മാതാപിതാക്കളുമൊത്തു ആശുപത്രിയിൽ പോയി. ശിവാനിയെ കണ്ട ഡോക്ടർ കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. "ഇപ്പോൾ കോവിഡ്-19(വൈറസ്) എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ് വൈറസ് പിടപെടാതിരിക്കാൻ സാമൂഹ്യ അകലം പാലിക്കേണ്ടതാണ് കൂടാതെ കൈകൾ എപ്പോളും സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് അത്യാവശ്യമാണ്". പിന്നീട് ശിവാനി എല്ലായ്പ്പോഴും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരണയോടെ ചെയ്തു കോവിഡ്നെ പ്രതിരോധിച്ചു.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ