ഗവ എൽ പി എസ് കുറുംബയം/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്തെ കൊറോണ

ചൈനയിലെ ഉഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ കോവിഡ് 19 ലോകത്തെയാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഫലപ്രദമായ ഒരു ചികിത്സാരീതിയും ഇതുവരെയും കണ്ടു പിടിക്കപെട്ടിട്ടില്ലാത്ത ഈ രോഗത്തിൽ നിന്നും രക്ഷ നേടാനുള്ള പ്രധാന മാർഗങ്ങളാണ് വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും. അതിനു വേണ്ടിയാണ് രാജ്യത്താകമാനം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കൂൾ അവധി നേരത്തെ തുടങ്ങിയത് കൊണ്ട് തന്നെ ഈ അവധികാലത്തു നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. വെറുതെ വീട്ടിലിരിക്കാതെ നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉണർത്തിയെടുക്കേണ്ട സമയമാണിത്. നമുക്ക് ചെയ്യാൻ കഴിയുന്ന ചില പ്രവർത്തികളെ കുറിച്ച്‌ സൂചിപ്പിക്കാം.

വീട്ടുകാര്യങ്ങളിൽ അമ്മയെയും അച്ഛനെയും സഹായിക്കാം, വീടിനോടു ചേർന്ന് ചെറിയൊരു അടുക്കള പച്ചക്കറിതോട്ടം നിർമ്മിക്കാം, ഒരുപാട് പുസ്തകങ്ങൾ വായിക്കാം, ചിത്ര രചനയിൽ ഏർപ്പെടാം, പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ഉപഗോഗിച്ച് കരകൗശല അലങ്കാര വസ്തുക്കൾ നിർമ്മിക്കാം, വീടിന് മുൻവശത്ത്‌ ചെറിയൊരു പൂന്തോട്ടം നിർമ്മിക്കാം, മരങ്ങൾ നട്ടു പിടിപ്പിക്കാം അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ.

ഈ സൂചിപ്പിച്ചവയിൽ നിന്നും ഞാൻ പ്രധാനമായും ചെയ്യുന്നത് ചിത്രരചനയും പച്ചക്കറി തോട്ട നിർമ്മാണത്തിൽ അമ്മൂമ്മയെ സഹായിക്കലുമാണ്. എന്റെ എല്ലാ കൂട്ടുകാരും സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിച്ചുകൊണ്ട്‌ ഫലപ്രദമായ രീതിയിൽ ഈ അവധിക്കാലം വിനിയോഗിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ മഹാമാരിയെ മനുഷ്യൻ കീഴടക്കുന്ന ദിവസത്തിനായി നമുക്ക് ഒരുപാട് കാത്തിരിക്കേണ്ടി വരില്ല എന്ന പൂർണ ഉറപ്പ് നമുക്ക് എല്ലാവർക്കും ഉണ്ട്. കാരണം ശാസ്ത്രം ഒരുക്കലും പരാജയപ്പെടില്ല.

ആഗ്‍നേയ് . ഡി . കെ
3 ഗവ എൽ പി എസ് കുറുംബയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം