14:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരമെന്നും വരമാണേ
ഈശ്വരൻ നൽകിയ നിധിയാണേ
കത്തിക്കാളും വെയിലിൽ നമുക്ക്
തണലേകുന്നൊരു കുടയാണെ
തെങ്ങും പ്ലാവും മാവും പോലെ
കനി നൽകുന്നതും മരമാണേ
വീട് ചമയ്ക്കും നേരം നമുക്കക്
തടി നൽകുന്നത് മരമാണേ
ജീവൻ നൽകും വായുവും
കനിഞ്ഞു തരുന്നത് മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മരവും മഴയും ഇല്ലെന്നാലോ
മനുഷ്യനും പിന്നില്ലല്ലോ.