എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മുന്തിരിയുടെ രുചി*

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *മുന്തിരിയുടെ രുചി* <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*മുന്തിരിയുടെ രുചി*

ഒരു രാജ്യത്ത് നല്ലവനായ ഒരു രാജകുമാരൻ ഉണ്ടായിരുന്നു. ഒരിക്കൽ രാജകുമാരൻ തന്റെ കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു അപ്പോഴാണ് ഒരു പാവപ്പെട്ട കൃഷിക്കാരൻ വന്നത്. രാജകുമാരനു ഒരു കുല മുന്തിരി അയാൾ കാഴ്ച വച്ചു. രാജകുമാരൻ നന്ദി പറഞ്ഞു കൊണ്ട് ഒരു മുന്തിരി എടുത്തു തിന്നു. "ആഹാ.. എന്തു നല്ല മുന്തിരി !" രാജകുമാരൻ പറഞ്ഞു. അതു കേട്ടു കൃഷിക്കാരന്റെ കണ്ണു നിറഞ്ഞു. വൈകാതെ രാജകുമാരൻ ആ മുന്തിരിയെല്ലാം തിന്നു തീർത്തു. രാജകുമാരന്റെ കൂട്ടുകാർ അത്ഭുതപ്പെട്ടു. സാദാരണ എന്തെങ്കിലും സമ്മാനം കിട്ടിയാൽ അത് എല്ലാർക്കും വീതിക്കാറാ ണ് കുമാരന്റെ പതിവ്. കൃഷിക്കാരൻ പോയിക്കഴിഞ്ഞപ്പോൾ അവർ ഇതേ പറ്റി കുമാരനോട് ചോദിച്ചു. കുമാരൻ പറഞ്ഞു :"ആ മുന്തിരിക്ക് നല്ല പുളിയുണ്ടായിരുന്നു അതു തിന്നാൽ ഒരുപക്ഷെ നിങ്ങൾ തുപ്പികളഞ്ഞേനെ അപ്പോൾ ആ പാവത്തിന് വിഷമമാകും അതാണ് മുന്തിരി മുഴുവൻ ഞാൻ തന്നെ കഴിച്ചത് "!.

Ansil noor.k
4 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ