Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കൊടുവിലെ അതിജീവനം..
രാവിലത്തെ ചായ കഴിഞ്ഞ്,
പത്രം വായിക്കുന്നതിനിടയിൽ,
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും.
അപ്പോൾ അമ്മ തട്ടി വിളിച്ചുണർത്തി,
അടുപ്പത്ത് നിന്ന് തിളപ്പിച്ചാറ്റിയ,
ചൂടു ചായ കൊടുക്കുമെന്നും.
ഒടുവിൽ ടി.വി കണ്ടിരിക്കുമ്പോൾ,
രാഷ്ട്രീയ പ്രവർത്തകരെന്നപോലെ,
സംവാദത്തിൽ ഏർപ്പെടാറുണ്ടെന്നും.
ഭക്ഷണം തയ്യാറാക്കുന്നതിൽ,
അമ്മയോടൊപ്പം അച്ഛനും പങ്ക് ചേരാറുണ്ടെന്നും,
ഉച്ചയൂണ് കഴിഞ്ഞ്,
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും.
ഇന്നലെയാണ് ഞാൻ അറിഞ്ഞ് തുടങ്ങിയത്.....
പറമ്പിൽ മുക്കുറ്റിച്ചെടിയും മുല്ലപ്പൂക്കളുമുണ്ടെന്നും,
വൈകുന്നേരം മുറ്റത്തെ പ്ലാവിൻ തണൽ,
ചുറ്റും തലയാട്ടി നിൽക്കുന്ന
തൊട്ടാവാടിപ്പൂക്കളോട്,
കുശലം പറയാൻ വരുമെന്നും.
അവസാനം അവർ പിണങ്ങുമെന്നും.
തിരിച്ചറിയാൻ നാം ഏറെ വൈകിപ്പോയി.....
ആറു മണിയുടെ നേരിയ ഇരുട്ട്,
എല്ലാ വീടിന്റെ ജനാലകളെയും വാതിലുകളെയും,
കൊട്ടിയടക്കപ്പെടുമെന്നും.
ഇന്നലെ വന്ന കൊറോണ യാണ് കാട്ടിത്തന്നത്.....
മാനുഷിക സമൂഹം,
പ്രകൃതിയുടെ ഇച്ഛകളെ തൊട്ടറിയാൻ,
ഏറെ വൈകിപ്പോയി.....
"ഈ സമയവും കടന്ന് പോകും";
എന്ന വാക്കുകൾ എത്രയോ സത്യം...
ഒരിക്കലും പേടിച്ച് കൊറോണയ്ക്ക് അടിമപ്പെടരുതേ....
വിവാദങ്ങളുടെ പുറകെ പോകാതെ;
സാമൂഹിക അകലം പാലിച്ച്;
ഒരുമയോടെ,
ഒറ്റക്കെട്ടായി,
നമുക്ക് അതിജീവിക്കാം.....
മഹാവ്യാധിക്കിടയിലും ജാതിയോ മതമോ,
കണക്കിലെടുക്കാതെ,
സർക്കാരിന്റെയറും; മാലാഖമാരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും,
വാക്കുകളെ മാനിച്ച്,
കൊറോണ എന്ന മഹാ വ്യാധിയെ ചെറുക്കാം.....
ഒരു കൈ സഹായമായി വന്നവർക്ക് ;
നന്ദിയുള്ളവരായി മാറാം..
|