സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ മർമരം
മർമരം
അന്ന് കാലത്ത് ഏതാണ്ട് പത്തോ, പതിനൊന്നോ മണിയായിക്കാണും , വീട്ടിലെ ഫോൺ അടിച്ചുകൊണ്ടേയിരുന്നു ... ആരാണെന്നു അറിയില്ല . ഞാൻ അരികിലേക്ക് പോകുമ്പോഴേക്കും ഫോൺ കട്ടായി... പിന്നെയും തുടർന്നു അപ്പോഴേക്കും ഉമ്മ ഫോൺ എടുത്തു.... അൽപം കഴിന്നപ്പോൾ ഉമ്മ പറഞ്ഞു അതു ഉപ്പാടെ ഫോൺ ആയിരുന്നെന്ന്... ഉപ്പ നാളെ നാട്ടിലേക്കു വരുന്നുണ്ടത്രെ... ഞങ്ങൾ ഇതു കേട്ടമാത്രയിൽ വളരെ സന്തോഷഭരിതരായി.... പക്ഷെ, ഉമ്മയുടെ മുഖത്തു എന്തൊ ഒരു വിഷമം പോലെ... ഞങ്ങൾ മൂന്നു പേരും അതൊന്നും കാര്യമാക്കിയില്ല.. ഉപ്പയുടെ വരവും കാത്തു ഞങ്ങൾ സന്തോഷത്തോടെയിരുന്നു... കാരണം ഉപ്പ വരുമ്പോൾ പലനിറത്തിലുള്ള ചോക്കളേറ്റുകൾ ധാരാളം കൊണ്ടുവരും... മുൻപ് പലതവണ ഞങ്ങൾ കഴിച്ചതുകൊണ്ടായിരിക്കാം ഇത്ര സന്തോഷം.... അന്ന് ഫോൺ വന്നതിനുശേഷം ഉമ്മയുടെ വീട്ടിലെ ജോലി കൂടുതൽ വേഗത്തിൽ ആയപോലെ എനിക്ക് തോന്നി... എനിക്ക് ഓർമ്മ വെച്ചകാലംമുതൽ ഉമ്മാനെ കാണാൻ തുടങ്ങിയതാണ്.. ഒരിക്കലും വെറുതെയിരിക്കുകയില്ല, എപ്പോഴും എന്തെങ്കിലും പണിയുണ്ടാവും....ചിലപ്പോൾ ഞങ്ങളുടെ കണ്ണുനിറയും.. ഉമ്മയുടെ കാലിന്റെ അടിയിലാണ് സ്വർഗം എന്നു പഠിപ്പിച്ച പ്രവാചകനെ ഞാൻ ഓർമിക്കുന്നു.... അന്നുതന്നെ രാത്രി ഒരു ടാക്സിക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തേക്കു അയച്ചു.. ഉമ്മയുടെ വിഷമം ഞങ്ങൾക്ക് പിന്നീട് മനസിലായി, വേറൊന്നുമായിരുന്നില്ല.. ഉപ്പ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോയിട്ട് ഏകദേശം ഒരു മാസമേ ആയിട്ടുള്ളു, കുറെ ബാധ്യതകളും, അതിലേറെ സ്വപ്നങ്ങളുമായിട്ടാണ് ഇവിടന്നു പോയത്.... ഈ ലോകത്തിലെ എല്ലാവർക്കുമുള്ള സ്വപ്നം പോലെ എന്റെ ഉപ്പാക്കും ഉണ്ടായിരുന്നു ഒരു കൊച്ചു സ്വപ്നം.. സമയം രാത്രിയായി.. ഉപ്പ അവിടന്നും പുറപ്പെട്ടിട്ടുണ്ടാകും , നാളെ കാലത്താണ് ഇവിടെ എത്തുക... നാളെത്തെ ദിവസത്തിന് പ്രതേകതയുണ്ട് , നാളെ മാർച്ച് 22 ആണ്, നമ്മുടെ പ്രധാനമന്ത്രി കർഫ്യൂ പ്രെഖ്യാപിച്ച ദിവസമാണ്... അന്ന്, ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്... എല്ലാ ദിവസത്തെയുംപോലെ അന്നും സൂര്യൻ കിഴക്കു ഉദിച്ചു... ഉപ്പ ഇന്ന് വരുന്നതിനാലാകാം.. ഉമ്മ വീടെല്ലാം നേരത്തെത്തന്നെ വൃത്തിയാക്കി.. ഞങ്ങൾക്കെല്ലാവർകും കഴിക്കാനായി പൂട്ടും, കടലയും , ചായയും നൽകി.. പതിവുപോലെ ടി വി ഓൺ ചെയ്തു ഞങ്ങൾ മൂന്ന് പേരും കഴിക്കാൻ തുടങ്ങി... അതിനിടയിലാണ് അപ്പുറത്തെ റൂമിൽനിന്നും ഒരു നിലവിളി കേൾക്കുന്നത്... അത് വേറാരുമല്ല, ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ചയാണ്... അവളെ ഞങ്ങൾ 'സുന്ദരി ' എന്നാണ് വിളിക്കാറ്.. ഉപ്പ പോയപ്പോൾ മുതൽ അവൾക്കു വല്ലാത്ത വിഷമത്തിലാണ്... പഴയതുപോലെ കളിയൊന്നുമില്ല... ചിലപ്പോൾ കണ്ടുപരിചയിച്ച ഒരു മുഖം കാണാതാവുമ്പോഴുള്ള വിഷമമായിരിക്കാം.... ഉമ്മ അടുക്കളയിൽ നിന്നും വന്നു സുന്ദരിയുടെ കൂട് തുറന്നു കൊടുത്തു... എടി.... നീ വിഷമിക്കരുത്.. സുന്ദരി.... ഇന്ന് ഇവരുടെ ഉപ്പ വരുന്നുണ്ട്... ഉമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ.... എന്നോടുമൊന്നുമല്ല എന്നമട്ടിൽ... അവൾ ഉമ്മയോടൊപ്പം അടുക്കളയിലേക്കു പോയി... അന്നത്തെ ദിവസം വീട്ടിലെ, മാവിൻ ചില്ലയിൽ നിന്ന് ഒരു പ്രായമുള്ള കാക്ക കുറുകി കൊണ്ടേയിരുന്നു....ചിലപ്പോൾ എന്റെ ഉപ്പാനെ വിളിക്കാനായിരിക്കാം ...കാക്ക കുറുകിയത് .... മുറ്റത്തെ ഞങ്ങളുടെ ചെറിയ ഉദ്യാനത്തിൽ അല്പം പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു... പക്ഷെ, തേൻ നുകരാൻ വരുന്ന കരിവണ്ടുകളുടെ എണ്ണം, മുൻപത്തെക്കാൾ അധികരിച്ചിരിക്കുന്നു.. കാക്ക പിന്നെയും കുറുകുകയാണ്... നീളൻ വാലുള്ള തുമ്പികൾ പൂക്കളെ ചുറ്റിപറക്കുന്നു.....അതിനിടയിൽ , ദുരെനിന്നും വന്ന അണ്ണാറകണ്ണൻ മാവിൻ കൊമ്പത്തേക്കു കയറി അലറിവിളിക്കാൻ തുടങ്ങി.... നേരത്തെ കുറുകിയ കാക്ക അകലേക്കു പാറിപറന്നു.... ഇതെല്ലാം കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല....എത്ര സുന്ദരമാണ് ഈ പ്രപഞ്ചം... പൂക്കളും, പുഴകളും, കാടും, മലനിരകളും, നമ്മുക്കായി.... സംവധാനിം ചെയ്തത് ആരാണ് ... എന്തിനാണ് ഇതെല്ലാം നമ്മൾക്കും , മറ്റു ജീവജാലങ്ങൾക്കും നൽകിയത്.... എന്തോ ഒരു സത്യം ഉണ്ട്.... ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.... ആ സത്യത്തെ നാം കണ്ടെത്തേണ്ടതുണ്ട്..... അന്ന് ഉമ്മ ഞങ്ങൾ മൂന്നു പേരോടുമായി കുറച്ചു നിർദേശങ്ങൾ നൽകുകയുണ്ടായി.... ഉപ്പ ഇന്ന് വന്നാൽ നിങ്ങൾ പഴയത് പോലെ അടുത്തേക്ക് പോകരുത്.. കൂടുതൽ സംസാരിക്കരുത്... ഉപ്പ വരുമ്പോൾ നിശ്ചിത അകലം പാലിക്കണം... മാത്രമല്ല ഉപ്പയുടെ ബാഗോ, പെട്ടിയോ ഒരിക്കലും തൊടരുത്.... ഇതിനിടയിൽ എന്റെ അനിയൻ ചോദിച്ചു.... ഉമ്മാ ഞങ്ങൾ എല്ലാം പറഞ്ഞത് അനുസരിക്കാം.... ഉമ്മാ പ്ലീസ് പെട്ടി തൊടരുത് എന്നു പറയരുത്.... ഉമ്മ വീണ്ടും ഗർജിച്ചു.... ഒന്നും തൊടരുത് എന്നല്ലേ ഞാൻ പറയുന്നത്... അവന്റ മുഖം വാടി.... കൂടെ ഞങ്ങളുടെയും... നേരം ഏകദേശം എട്ടു മണിയായികാണും വീടിന്റെ മുൻവശത്തു ഒരു വണ്ടിയുടെ ശബ്‌ദം കേൾക്കാമായിരുന്നു.. ഞങ്ങൾ പ്രതീക്ഷിച്ചപോലെ അതു ഞങ്ങളുടെ ഉപ്പയുടെ ആഗമനമാണ്....ഉമ്മയുടെ നിർദേശങ്ങൾ ഞങ്ങൾ ശിരസാവഹിച്ചു... ദൂരെനിന്നും ഞങ്ങൾ ഉപ്പാനെ നോക്കിനിന്നു, മാസ്കും , കയ്യിൽ ഗ്ലൗസും ഇട്ടിട്ടുണ്ട്. കൊണ്ടുവന്ന സാധനങ്ങൾ എല്ലാം ഉപ്പയാണ് മുറിയിലേക്കു കൊണ്ടുപോയി വെച്ചത്. പഴയതുപോലെ ആരുടെയും മുഖത്തു സന്തോഷമില്ല... പിന്നീട് ഉപ്പ വസ്ത്രങ്ങളും മറ്റും ഡെറ്റോൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം ചൂട് വെള്ളത്തിൽ കുളിച്ചു.. അപ്പോഴേക്കും ഉമ്മ, ഉപ്പാക്ക് കഴിക്കുവാനുള്ള പുട്ടും, കടലയും, ചായയും കൊണ്ടുവന്നുകൊടുത്തു.. ഉപ്പ കഴിക്കുവാൻ തുടങ്ങി, രണ്ടുപേരും, ഒരു നിശ്ചിത അകലം പാലിച്ച് സംസാരിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു... ഞങ്ങൾ മൂന്ന് പേർക്കും അവിടേക്ക് പ്രവേശനം ഇല്ല. അന്നുമുതൽ ഞങ്ങൾ എല്ലാവരും , home quarantine ആണ്.. അന്നുമുതൽ പതിന്നാലുദിവസം ഇരിക്കണം.. ഞങ്ങളുടെ വീടിന്റെ എല്ലാവശങ്ങളും അടച്ചു.. അന്നുമുതൽ ആർക്കും വീട്ടിലേക്ക് പ്രവേശനം ഇല്ല, തിരിച്ചു ഞങ്ങൾക്കും. തീർത്തും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ അന്ന് ശരിക്കും മനസിലായി... അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.. ദിവസവും ഹെൽത്തിൽ നിന്നും ഒരു മാഡം ഉമ്മാടെ ഫോണിൽ വിളിച്ചു ഉപ്പാടെ കാര്യങ്ങൾ അറിയാറുണ്ട് , മറ്റു ചിലപ്പോൾ ഒരു ഡോക്ടർ വിളിക്കാറുണ്ട്.... ഇനി എപ്പോഴാണ് പതിനാലു ദിവസം വേഗം ആകുക... പെട്ടി തുറന്നു ചോക്ലേറ്റ് എപ്പോഴാണ് കിട്ടുക....? സ്വപ്നവും കണ്ടു ഞങ്ങൾ അക്ഷമരായി കാത്തിരുന്നു... അതിനിടയിൽ ഉപ്പ ഞങ്ങളോട് എല്ലായിപ്പോഴും പറയാറുണ്ട് ദിവസവും നാലോ, അഞ്ചോ തവണ കൈകൾ സോപ് ഉപയോഗിച്ച് നല്ലവണ്ണം കഴുകണമെന്ന്... ഞങ്ങൾ അതു കൃത്യമായി ചെയ്യാറുണ്ട്... അങ്ങനെ കാത്തിരുന്ന പതിനാലാമത്തെ ദിവസം ഇന്നാണ്... പതിവിലും നേരത്തെ ഞങ്ങൾ എണീറ്റു.. പെട്ടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്... അന്നേരം ആരോ ഉമ്മാട് ഫോണിൽ വിളിക്കുന്നു... ഉമ്മ പറഞ്ഞു അതു ഹെൽത്തിൽ നിന്നുമാണ്.. ഇനിയും പതിനാലു ദിവസം അതികം ഇരിക്കണമെന്നായിരുന്നു നിർദേശം.. അതുവരെയും സന്തോഷിച്ച ഞങ്ങളുടെ മുഖങ്ങൾ... പിന്നെ പറയേണ്ടതില്ലല്ലോ....? ഇതിനിടയിൽ ഉപ്പ ഒരു ദിവസം ഉമ്മയോട് പറയുന്നത് ഞാൻ കേൾക്കാൻ ഇടയായി.. അതു ഇപ്രകാരമാണ് നമ്മുടെ നാട് എത്ര സുരക്ഷിതമാണ് ... മറ്റു ലോകത്തിലെ എല്ലാ സമ്പൽ സമൃദ്ധിയുള്ള രാജ്യങ്ങൾ വിറങ്ങലിച്ചു നിൽകുമ്പോൾ.. എത്ര സുരക്ഷയാണ് നമ്മുടെ നാട്ടിൽ.. ലോകം കെരളത്തെ വാഴ്ത്തട്ടെ.... നമ്മുടെ കേരളത്തിന്റെ മഹാനായ മുഖ്യമന്ത്രിയെക്കുറിച്ചും, ആരോഗ്യമന്ത്രിയെക്കുറിച്ചും.. ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെക്കുറിച്ചും വർണിക്കാൻ ആവാത്ത വാക്കുകൾ...." ഒരു കുഞ്ഞു തന്റെ മാതാപിതാക്കളാൽ എത്ര സുരക്ഷിതമാണോ... അത്രയും സുരക്ഷിതരാണ് നാം എല്ലാവരും ഈ കേരളത്തിൽ" ഇത്രയും നല്ല ഒരു മുഖ്യമന്ത്രിയെ കിട്ടിയതിൽ ഞാനടക്കമുള്ള വിദ്യാർത്ഥിനികൾ അഭിമാനം കൊള്ളുന്നു... ഒട്ടകത്തെ മരുഭൂമിയിൽ തനിച്ചാക്കിയതിനു ശേഷം ഒരു ശിഷ്യൻ പ്രവാചകനോട് പറയുന്നു... ഞാൻ എന്റെ ഒട്ടകത്തെ മരുഭൂമിയിൽ നിർത്തിയിട്ടുണ്ട്.. ദൈവം നോക്കി കൊള്ളും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.. താങ്കൾ "ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങൾ ദൈവത്തിൽ ഭരമേല്പിക്കേണ്ടത് " അതിനാൽ നമ്മൾ ചെയ്യേണ്ട മുൻകരുതൽ എല്ലാം ചെയ്യുക.. എന്നിട്ട് ദൈവത്തോട് പ്രാർത്ഥിക്കുക... അതിനാൽ നാം കൃത്യമായ മുൻ കരുതൽ എടുത്തേ പറ്റു.. വ്യക്തി ശുചിത്വം മുതൽ പരിസര ശുചിത്വവും, സാമൂഹിക അകലം പാലിക്കൽ മുതൽ നാം പുറത്തേക്കു അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോവുകയാണെങ്കിൽ ഒരാൾ മാത്രം പോകുക.. പോകുമ്പോൾ മാസ്കും, കയ്യിൽ ഗ്ലൗസും ഇടുക.. തിരിച്ചു വന്നാൽ ഉടനെ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈ, മുഖം എന്നിവ കഴുകുക.... നമ്മുടെ പ്രധനമന്ത്രി പറയുന്നത് അനുസരിക്കുക.. നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതുപോലെ വീട്ടിൽ നമ്മൾക്കാകും വിധം പച്ചക്കറികൾ നട്ടു പിടിപ്പിക്കുക.. നല്ല ആരോഗ്യം, നല്ല മായമില്ലാത്ത ഭക്ഷണം... പരിസരം വൃത്തിയാക്കുന്നതോടെ .. ശുദ്ധമായ വായു... ഇതെല്ലാം നാം ഇനി മുതൽ ചെയ്തേ പറ്റു... തീർച്ചയായും നമ്മുടെ നാടിന്റെ നന്മക്കായി നമ്മൾക്കു ഒരുമിച്ചു പ്രവർത്തിക്കാം..... ഇതു എഴുതുമ്പോൾ ഇപ്പോഴും ഞങ്ങൾ എല്ലാവരും home quarantine ആണ്... ഇനി കുറച്ചു ദിവസം മാത്രമേയുള്ളൂ ഇതു കഴിയാൻ... ഇതു വരെയും ഞങ്ങളെ സംരക്ഷിച്ച പ്രപഞ്ചസൃഷ്ടാവിനോട് ഞങ്ങൾ നന്ദി പറയുന്നു.... അതിനോടൊപ്പം ലോകത്തിലെ എല്ലാ മനുഷ്യരെയും ജഗദീ ശ്വരൻ സംരക്ഷിക്കട്ടെ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നു....... ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ covid 19 ദിവസേന വ്യാപിച്ചു കൊണ്ടേയിരിക്കുന്നു... എത്ര, എത്ര മനുഷ്യജീവനുകളാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ പൊലിഞ്ഞ് വീണത്.... ഇതു ഇന്ന് എഴുതുമ്പോൾ ഏകദേശം ഒന്നര ലക്ഷം മനുഷ്യ ജീവനുകളാണ് നമ്മുടെ ലോകത്തു നിന്നും നഷ്ടമായത്.... ടി വി തുറന്നാൽ വേദനിപ്പിക്കുന്ന വാർത്തകൾ മാത്രം.. മനസിനെ നൊമ്പരപെടുത്തുന്ന ചിത്രങ്ങൾ.... യുദ്ധങ്ങളുടെയും, സംഘർഷങ്ങളുടെയും, കൊലവിളികളുടെയും ചരിത്രത്തിലൂടെ നടന്നു നീങ്ങിയ നാളുകൾ നമ്മുക്ക് മുൻപ് ഉണ്ടായിരുന്നു.... ഇന്നിപ്പോൾ അതൊന്നും നമ്മൾ കേൾക്കുന്നില്ല.. മറിച്ച് കൊറോണ എന്ന വില്ലനെയാണ് നമ്മൾ നിത്യേന കേൾക്കുന്നത്..... ഇന്ന് എല്ലാവർക്കും പഴയപോലെ തിരക്കുകളില്ല... എല്ലായിടത്തും ശാന്തത കൈവരിച്ച പോലെ.... എല്ലാവരും ഈ മഹാമാരിയെ... ഒരുമിച്ചുഭയക്കുന്നു.... ഇന്ന് എല്ലാവർക്കും സമാധാനം മതി... ഇവിടത്തെ സമ്പന്നർക്കും, പാവപെട്ടവർക്കും ഇപ്പോൾ ഒന്ന് മാത്രമേ ആവശ്യമുള്ളു.. നേരത്തിനു ആഹാരവും, സുരക്ഷിതത്വവും... മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ശക്തി നാം തിരിച്ചറിഞ്ഞു.... എല്ലാവരും ഒന്നാണ്, പിന്നെ എന്തിനാണ് നാം വേറിട്ട ബന്ധങ്ങളുടെ ചരടുകൾ കെട്ടിയത്..... ഇന്നിപ്പോൾ ആ ചരടുകൾ പൊട്ടിച്ചെറിഞ്ഞു നാം ഏകോദരസഹോദരങ്ങളെ പോലെ കഴിയുന്നു... ആർക്കും ഒരു പരിഭവമില്ല.... എന്തായാലും നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയുടെയും, നമ്മുടെ നാടിന്റെ മുഖ്യമന്ത്രിയുടെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ നാം ശിരസാവഹിക്കുക..... ഈ വിജനത ഇനി എത്ര നാൾ എന്ന് നമ്മുക്ക് അറിയുകയില്ല.... ആളൊഴിഞ്ഞ തെരുവുകളും, താളമേള മില്ലാത്ത മനുഷ്യ ജീവിതങ്ങളും ബാക്കിയാക്കി കൊറോണ എന്ന മഹാവ്യാധി ഇനി എത്ര നാൾ......? ഈ വിജനത മാറിക്കഴിയുമ്പോൾ നമ്മുടെ പഴയ ഓർമ്മകൾ കൂടുതൽ സ്നേഹത്തിന്റെ ശക്തി പകരട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.............................................. ശുഭം
|