'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു ആ ഞാനിന്നു വന്നു പോൽ മഹാമാരിയിൽപ്പെട്ട്; ലോകായലോകത്തെയെല്ലാം വിറപ്പിച്ച മാരി ലോകൈക മർത്യന്നു നാശം വിതച്ചു.... എല്ലാമൊടുക്കാനൊടുങ്ങുവാൻ വന്നൂ. ദൈവമൊന്നുണ്ടോ? പൂജയിന്നുണ്ടോ? എല്ലാമിവനായി സൃഷ്ടിച്ച ദൈവം! കണ്ടുവോ വല്ലതും ! മഹാമാരിയിൽ മുങ്ങി .... പൂത്തകാശിനാൽ ഗർവും പിന്നെ , പൂത്തുലഞ്ഞൊരാസ്വപ്നവും എല്ലാമകലെയാണീ മഹാമാരിയിൽ..! 'ഒന്നുമില്ലാത്തവൻ' പിന്നെ, 'ഉള്ളവനെ'ന്നോ? സമത്വമായിയെല്ലാമകമേ വലിഞ്ഞൂ ... ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം.. ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......