എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷംനീരുറവ
നീരുറവ
സൂര്യകാന്തി അന്ന് സൂര്യനിൽ നിന്നും തല തിരിച്ച് മുകമായി നിന്നു. കാര്യമറിയാതെ പക്ഷികൾ ചിലച്ചു കൊണ്ടിരുന്നു. രാത്രിക്ക് കൂടുതൽ ഇരുട്ട് തോന്നി. പകൽ സൂര്യനെ മേഘം മറച്ചു കളഞ്ഞു. നിശബ്ദത പടർന്ന അന്തരീക്ഷത്തിൽ കോടമഞ്ഞ് വെള്ള മുല്ല പൂക്കൾ വിരിയിച്ചു നൊന്തു പെറ്റ മകനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്തതിനെക്കുറിച്ചോർത്ത് അവളുടെ ഹൃദയം നുറുങ്ങി.നളം കെട്ടിയ നിശബ്ദതതയെ കീറിമുറിച്ചു കൊണ്ട് ഫോൺ ശബ്ദിച്ചു .മകൻ്റെ ശരീരം അവസാനമായി അമ്മയെ കാണിക്കാൻ വീഡിയോ കോൾ ചെയ്തിരിക്കുന്നു. കോൾ എടുക്കാതിരിക്കാൻ അവൾക്കായില്ല.അതാ മകൻ്റെ ചലനമറ്റ ശരീരം ..... അവളുടെ രോധനം എങ്ങും മുഴങ്ങി. നിയന്ത്രിക്കാൻ അവൾക്കായില്ല .തണുത്തു മരവിച്ച മകനെ വാരി പുണരാൻ അവൻ്റെ അടുത്തേക്ക് ഓടിയെത്താൻ അവൾ മോഹിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |