എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/കുറയണം കൊറോണ മറയണം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കുറയണം കൊറോണ മറയണം | color= 3 }} <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറയണം കൊറോണ മറയണം
<poem>

ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കിയ കൊറോണ എന്ന കോവിഡ് 19 നെ കുറിച്ച് നാം ചിലത് അറിയണം. ചൈനയിലെ വുഹാനിലാണ് ഈ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ അത് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ഈ വൈറസ് മൂലം ലോകത്ത്30 ലക്ഷത്തിലധികം പേർ രോഗബാധിതരാവുകയും 2 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു. ഈ വൈറസിന് ഇത് വരെ മരുന്ന് കണ്ടു പിടിയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ രോഗം കാരണം ഇന്ത്യയിൽ ഒരു മാസത്തിലധികമായി ലോക്ക് ഡൗൺ ആണ്. ഉത്സവങ്ങളും കല്ലാണങ്ങളും ഒന്നും ഇപ്പോൾ നടക്കുന്നില്ല. ട്രയിൻ, വിമാനം, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്ല. അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറക്കുന്നുള്ളൂ. ഇതെല്ലാം തന്നെ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടിയാണ്. കോവിഡ് 19 തടയുവാൻ നമ്മൾ വീടുകളിൽത്തന്നെ ഇരിയ്ക്കുക. ടയ്ക്കിടക്ക് കൈകൾ സോപ്പോ ഹാൻറ് വാഷോ ഉപയോഗിച്ച് കഴുകുക. ത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക. സാനിറ്ററൈസർ ഉപയോഗിച്ചും കൈകളിലെ വൈറസ് ബാധ തടയാം. ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ വൈറസിനെ തുരത്താം.

പ്രാർത്ഥന ആർ
3 B എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം