മാനവരാശിയെ ഒന്നായി വിഴുങ്ങുവാൻ മാരണമായങ്ങ് എന്തിന് വന്നു നീ? എവിടെ നിന്നെത്തി നീ?എവിടേക്ക് പോണു നീ? പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ? ഊരില്ല ,പേരില്ല,മരുന്നില്ല പിന്നയോ? നാലുജനങ്ങളോ കൂടുവാൻ പറ്റില്ല നിൻമുഖം കാണേണ്ട, വിട്ടിട്ടുപോകനീ ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ. ഒന്നായി കേഴുന്ന പാവം ജനങ്ങളെ കണ്ടിട്ട് സങ്കടം തോന്നാത്തതെന്തേ? പേടിച്ചരണ്ട് വീട്ടിൽ കഴിയുന്ന പാവം ജനങ്ങൾക്ക് ബൈ ബൈ പറയൂ നീ