എസ്. എസ്. എച്ച. എസ്. ഷേണി

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 12 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prashanth (സംവാദം | സംഭാവനകൾ)
എസ്. എസ്. എച്ച. എസ്. ഷേണി
വിലാസം
ദേലംപാടി

കാസരഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
വിദ്യാഭ്യാസ ജില്ല കാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,കന്നഡ‌
അവസാനം തിരുത്തിയത്
12-03-2010Prashanth




ചരിത്രം

നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയ്ക്ക് തിമിര്‍ത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിന്‍ മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്തെ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിര്‍ത്താതെ വെളിച്ചത്തേക്കു നയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്. കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പോലുമില്ലാതെപ്രവര്‍ത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. അതാതുകാലത്ത് വളര്‍ച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെയും കാര്യത്തില്‍ നിസ്വാര്‍ത്ഥസേവനം അര്‍പ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവര്‍ത്തനം പ്രശംസനീയമാണ് 1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തില്‍ കന്നഡ ഭാഷയില്‍ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാര്‍ത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. 1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്കൂള്‍ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉള്‍പ്പെടുന്നു.
 *ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്.
 *ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടര്‍കളും ഒരു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്.
 *എഡ്യൂസ്സാറ്റിനായി  ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടര്‍,ജനറേറ്റര്‍,സ്കാനര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം  വിദ്യാലയത്തിന് അനുയോജ്യമല്ല.                                  സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

 *ക്ലാസ് മാഗസിന്‍
 *കരിയര്‍ ഗൈഡന്‍സ് സെല്‍
 *വിദ്യാരംഗ കലാസാഹിത്യ വേദി

മാനേജ്മെന്റ്

1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ! ആ കാലത്ത് മദ്രാസ് ഗവണ്മെന്റിന്റെ ദക്ഷിണകാനര ജില്ലയിലെ പ്രദേശത്തായിരുന്നു വിദ്യാലയം നിലകൊണ്ടിരുന്നത്.പിന്നീടത് കേരള സര്‍ക്കാരിന്റെ ഭാഗമായി മാറുകയായിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലം പ്രധാനാദ്ധ്യാപകര്‍
01/03/1983-08/06/1983 കെ.വാസുദേവ മൂഡിത്തായ
30/09/1983-03/03/1984 പി.കെ.കുഞ്ഞിരാമന്‍‌‌‌‌‌
19/03/1984-09/07/1986 എന്‍.നാരായണ ഭട്ട്
09/10/1986-18/04/1987 കെ.ഗോവിന്ദന്‍
31/10/1987-17/06/1988 കെ.വി.കുമാരന്‍
18/06/1988-19/05/1989 കെ.ഗംഗാധരന്‍ നായര്‍
26/06/1989-19/11/1991 കെ.കെ.മോഹന്‍കുമാരന്‍
04/12/1992-18/05/1994 പി.കോമന്‍
07/10/1994-16/05/1995 പി.നാരായണ അഡിയോഡി
09/10/1995-19/10/1996 എ.കേശവ
19/09/1996-04/11/I999 മൊഹമ്മദ് യാകൂബ് .കെ.പി
10/11/1999-05/06/2000 ശങ്കര ഭട്ട്
06/06/2000-09/08/2000 എ.സീതാരാമ
10/08/2000-27/05/2002 വെങ്കട്ടരമണ ഭട്ട്
12/06/2002-06/06/2003 സുബ്രഹ്മണ്യ വെങ്കട്ടരമണ ഭട്ട്
10/07/2003-31/03/2007 പി.വി.കേശവ ഭട്ട്
05/09/2007-05/08/2008 ശങ്കരനാരായണ ഭട്ട്
01/01/2009-cont... പരമേശ്വരി.വൈ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="12.647242" lon="75.076661" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (S) 12.647326, 75.07672, SSHS SHENI SSHS SHENI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

വിക്കികണ്ണി

"https://schoolwiki.in/index.php?title=എസ്._എസ്._എച്ച._എസ്._ഷേണി&oldid=88406" എന്ന താളിൽനിന്ന് ശേഖരിച്ചത്