08:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരു നീ....... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പായുംമനുഷ്യനെപിടിച്ചൊതുക്കാൻ
പ്രകൃതി തൻ സൃഷ്ടിയോ നീ.....
എൻ ഭൂമിയെ തടവിലാക്കാൻ
വന്നതോ നീ....
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ഒത്തുചേരലില്ല
ആർത്തിരമ്പലില്ല
സൃഷ്ടിച്ച പ്രകൃതി പോലുംപകച്ചു പോയോ? നിൻ സംഹാര താണ്ഡവത്തിൽ
മതി നിൻ സാമീപ്യം
മതി നിൻ സാന്നിധ്യം
തിരികെ തരിക എൻ
ശബ്ദമുഖരിതമായൊ-
രെൻ ഭൂമിയെ.