എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ മിന്നുവും പട്ടിക്കുട്ടനും
മിന്നുവും പട്ടിക്കുട്ടനും
ഒരിടത്തൊരിടത്തു ഒരു താഴ്‌വരയിൽ ഒരു കുടുംബം താമസിച്ചിരുന്നു .ആ കുടുംബത്തിൽ ഒരു കുഞ്ഞുമോൾ ഉണ്ടായിരുന്നു .അതാണ് മിന്നുമോൾ .അവൾ നല്ലവളുംസത്യസന്ധതയുമുള്ളവളായിരുന്നു .ഒരു ദിവസം അവളും വീട്ടുകാരും കൂടി അടുത്തുള്ള കാട്ടിലേക്ക് യാത്ര പോയി .മിന്നുമോൾ കാട്ടിലെ രസനീയമായ കാഴ്‌ചകൾകണ്ടു ആസ്വദിച്ചു പോകുകയായിരുന്നു .പെട്ടെന്നാണ് മിന്നുമോൾ ആ കാഴ്ച്ച കണ്ടത് .ഒരു മരത്തിന്റെ ചുവട്ടിൽ ഒരു പട്ടിക്കുട്ടൻക്ഷീണിച്ചു അവശനായി കിടക്കുന്നു .അതുകണ്ടു മിന്നുമോൾക്കു സങ്കടമായി. .അവൾ ഉടനെ അച്ഛനോട് കാർ നിർത്താൻ പറഞ്ഞു .കാർ നിറുത്തിയ ഉടനെ അവൾ പുറത്തേക്ക് ഇറങ്ങി ,പറ്റിക്കുട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു .തുടർന്ന് അവൾ അവളുടെ ബാഗിൽ ഉണ്ടായിരുന്ന പാലും ,കുറച്ചു ഭക്ഷണവും പട്ടിക്കുട്ടന് നൽകി .പട്ടിക്കുട്ടൻ സന്തോഷത്തോടെ അതെല്ലാം കഴിച്ചു .അങ്ങനെ അവന്റെ ക്ഷീണമൊക്കെ മാറി .പട്ടിക്കുട്ടൻ വാലാട്ടി മിന്നുമോളോട് നന്ദി പറഞ്ഞു .മിന്നുമോൾ പട്ടിക്കുട്ടന് റ്റാറ്റാ പറഞ്ഞു യാത്ര തുടർന്നു. പെട്ടെന്ന് കാറിന്റെ ടയർ പഞ്ചറായി .അങ്ങനെ മിന്നുമോളും അമ്മയും അച്ഛനും കൂടി നടന്നു. യാത്ര തുടർന്നു .പെട്ടെന്ന് ഒരു പാമ്പ് അവരുടെ മുന്നിലേക്ക് ഫണം വിടർത്തി വന്നു .മിന്നുമോളുടെ നേരെയാണ് പാമ്പ് വന്നത് .അതു കണ്ട എല്ലാവരും പേടിച്ചു വിറച്ചു. ഇതൊക്കെ മിന്നുമോൾ സഹായിച്ച പട്ടിക്കുട്ടൻ കാണുന്നുണ്ടായിരുന്നു .അവൻ വേഗം മിന്നുമോളുടെ മുന്നിലേക്കുചാടി വീണു .കുരച്ചുകൊണ്ട് പട്ടിക്കുട്ടൻ പാമ്പിനെ പേടിപ്പിച്ചോടിച്ചു . ഇതുകണ്ടു എല്ലാവർക്കുംസന്തോഷമായി .മിന്നുമോൾ പട്ടിക്കുട്ടനെ തന്റെ പട്ടിക്കുട്ടനായി കൊണ്ടുപ്പോയി വളർത്തി. .അങ്ങനെ എല്ലാവരും സന്തോഷമായി ജീവിച്ചു . ഗുണപാഠം ;നാം സഹായിച്ചാൽ മറ്റുള്ളവരും നമ്മെ സഹായിക്കും
|