ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ അനുവും ചിന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
അനുവും ചിന്നുവും

അനുമോളുടെ വീട്ടിൽ പതിവായി എത്തുന്ന കാക്കയെ അനുമോൾക്കു വളരെ ഇഷ്ടമായിരുന്നു . പെട്ടെന്ന് അവർ കൂട്ടുകാരായി . അനുമോളുടെ അച്ഛന് കാക്കളെ തീരെ ഇഷ്ട്ടമല്ലായിരുന്നു . അനുമോൾ കാക്കയ്ക്ക് ചിന്നുവെന്നു പേരിട്ടു .ചിന്നുവിനെ തുരത്താൻ അച്ഛൻ പല പണിയും നോക്കി.അതൊന്നും ഫലിച്ചില്ല.ചിന്നു വരുന്ന സമയം നോക്കി അച്ഛൻ പടക്കം പൊട്ടിച്ചു .ചിന്നു പേടിച്ചു പറന്നു പോയി. ചിന്നുവിനെ കാണാതെ അനുമോൾ വിഷമിച്ചു. ദിവസങ്ങൾ കഴിഞ്ഞു പരിസരമാകെ മലിനമായികിടക്കുന്ന കാഴ്ച കണ്ട അച്ഛൻ ഞെട്ടി .അച്ഛൻ അമ്മയോട് ദേഷ്യപ്പെടുന്നതു കണ്ട അനുമോൾ പറഞ്ഞു ,"എന്റെ ചിന്നു ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു" അച്ഛൻപിറ്റേ ദിവസം കുറച്ചു ആഹാരം ചിന്നുവിന് നൽകി .അവൾ വീണ്ടും അനുമോളുടെ വീട്ടിലെ സന്ദർശകയായി .

ഗംഗ ബി എസ്
2A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ