Login (English) Help
പോരാടുവാൻ നേരമായി കൂട്ടരെ പ്രതിരോധ മാർഗ്ഗത്തിലൂടെ..... കണ്ണി പൊട്ടിക്കാം നമ്മുക്കീ ദുരന്തത്തിനലയടികളിൽ നിന്നും മുക്തി നേടാം.. ഒഴിവാക്കീടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം അല്പകാലം അകന്നിരുന്നാലും പരിഭവിക്കണ്ട പിണങ്ങിടേണ്ട.... പരിഹസിച്ചു കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ...? ആരോഗ്യരക്ഷക്ക് വേണ്ടി നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കായി......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത