ഭീതി
<poem>

ചൈനയെ തകർത്തെറിഞ്ഞു പിറവികൊണ്ട രാക്ഷസൻകൊറോണ. ലോകരാജ്യങ്ങൾക്ക് നേരെ മരണ

ഭാണ്ഡവുമായി ചീറിപ്പാഞ്ഞു
അടുക്കുന്നരാക്ഷസൻ.
പ്രപഞ്ചശക്തികളെ,

പ്രപഞ്ചശക്തികളെ

എന്തിനിവനെ ഭൂമിയിലേക്കയച്ചു.
സ്നേഹമാം മലർവാടിയിൽ 

സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന്

ഭിതിയുടെ മുൾമുനയിൽ
ശാസ്ത്ര യുഗമേ,

ശാസ്ത്ര യുഗമേ, ഈ മഹാമാരിയെ തളക്കണം.

പതിനായിരങ്ങൾ മരിച്ചുവീഴുന്നു,
ഗ്രാമങ്ങൾ വിതുമ്പുന്നു,
ലോകരാജ്യങ്ങൾ നടുങ്ങുന്നു.
മനുഷ്യകുലത്തിന് നാശത്തിനായി 

പിറവികൊണ്ട രാക്ഷസൻ.

അകത്ത് അങ്ങിരിക്കണം, അകലെ നിൽക്കണം,
ശുചിത്വം നോക്കണം,
കാക്കണം നമ്മൾ 

കനിയണം നമ്മൾ

സഹജീവിയാം മനുഷ്യനെയും 

ജന്മനാടിനെയും.....

<poem>
ജ്യോതിക ഷാജി
4 A ജി.എൽ.പി.എസ്.പെരുമ്പുന്ന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത