സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ പരിണാമങ്ങളും പ്രതിവിധികളും
പരിണാമങ്ങളും പ്രതിവിധികളും
ഇപ്പോൾ ലോകത്തെ ആകമാനം ജനമനസുകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നരീതിയിലുളള മഹാമാരിയായി കൊറോണവൈറസ് അഥവാ കോവിഡ് 19 മാറിയിരിക്കുകയാണ്.ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും ഡിസംബർ 31_ന് സ്ഥിതീകരിക്കപ്പെട്ട ഈ രോഗം ഇപ്പോൾ ലോകത്തെ ആകമാനം ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ വികസിത രാജ്യമായ യു.എസ്.എ.,യു.കെ. പോലുള്ള രാജ്യങ്ങളിൽപോലും വലിയ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഈ രോഗം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിദിനം രോഗികളുടെയും മരിച്ചവരുടെയും എണ്ണം വർധിച്ചു വരുന്നഒരു സാഹചര്യമാണിത്. ഈ രോഗത്തെ കുറിച്ച് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 3 രോഗികളിൽ 2 പേരും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഈ രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളിൽ പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ നടപടി സ്വീകരിക്കുക വഴി കൊറോണവൈറസിനെ ഒരു പരിധി വരെ തടയാൻ സാധിക്കും. ഇത് കൂടാതെ ചില മാനദണ്ഡങ്ങൾ വഴിയും ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാൻ സാധിക്കും. ഈ ലോക്ഡൗൺ സമയത്തെ ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരും മാധ്യമങ്ങളും നമുക്ക് സഹായകമാണ്.അതുപോലെത്തന്നെ താഴെ പറയുന്ന ചില മാനദണ്ഡങ്ങൾ വഴിയും ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.
ഈ നിയന്ത്രണങ്ങൾ നാം കർശനമായി പാലിക്കുകയും,ആരോഗ്യ വകുപ്പിനോടു സഹകരിക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയായ കൊറോണയെയും നമുക്ക് ഒരുമിച്ചു നേരിടാം.നാം മലയാളികളാണ്,നാം അതിജീവിക്കും എന്ന ശുഭ പ്രതീക്ഷയോടെ ഈ മഹാമാരിയെ നമുക്ക് നേരിടാം.... നന്ദി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ