14:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അപേക്ഷ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഭാഗ്യയാണു ഞാൻ
സന്തുഷ്ടയാണു ഞാൻ
എത്ര ജീവജാലങ്ങൾ എന്നിൽ വസിക്കന്നു
പണ്ടുള്ളവർ എന്നെ സന്തുഷ്ടയാക്കി
എന്നാലിന്ന് പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും കൊണ്ടെന്നെ നശിപ്പിച്ചു
എന്തിന് മനുജാ?
എന്തിനീ ക്രൂരത എന്നോട് ചെയ്തു
മരങ്ങൾ വെട്ടിയും
കുന്നുകളിടിച്ചും
പാടങ്ങൾ നികത്തിയും
എന്നോടെന്തിനീ ക്രൂരത ചെയ്തു?
പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും എന്റെ നെഞ്ചിലിട്ടു ചുട്ടെരിക്കുമ്പോൾ
നീറുന്നത് എനിക്കാണ് മനുജാ എനിക്കാണ്
ഇനിയെങ്കിലും മനുജാ
എന്നെ വേദനിപ്പിക്കാതിരിക്കൂ
എന്നെ വേദനിപ്പിച്ചാൽ
നീ അനുഭവിക്കും മനുജാ
നീ അനുഭവിക്കും
ഇനിയെങ്കിലും എന്നെ
പ്ലാസ്റ്റിക്കുകൾ കൊണ്ട് നശിപ്പിക്കാതിരിക്കൂ
മാലിന്യങ്ങൾ കൊണ്ട്
നിറക്കാതിരിക്കൂ
ഇനിയെങ്കിലും എന്നെ നശിപ്പിക്കാതിരിക്കൂ....
ഇനിയെങ്കിലും എന്നെ
നശിപ്പിക്കാതിരിക്കൂ
ഇനിയെങ്കിലും എന്നെ .....
നശിപ്പിക്കാതിരിക്കൂ.........