ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം
ആരോഗ്യ ശുചിത്വം
ശുചിത്വം അത് നമ്മുടെ ജീവിതത്തിൽ പകർത്തേണ്ട ഒരു മുഖ്യവിഷയമാണ്.വൃത്തിയാക്കിയാൽ വൃത്തിയാക്കണം. ശുചിത്വമാണ് നമ്മേയൊക്കെ അലട്ടുന്ന പകർച്ചവാദിയെ പ്രതിരോധിക്കാനുള്ള ഒരു മുൻ ഘടകം. ശുചിത്വം അത് ഒരാളുടെ മനസ്സിൽ മാത്രം ഉണ്ടാവേണ്ടതല്ല. എല്ലാവരുടേയും മനസ്സിലേക്ക് ഓടിക്കയറേണ്ട ഒന്നാണ്. ഒത്തു പിടിച്ചാൽ മലയും പോരും എന്ന് കേട്ടിട്ടില്ലേ....... അത് പോലെ നമ്മൾ ഒറ്റക്കെട്ടായാൽ ഏത് പകർച്ച വാദി യേയും തുരുത്താം. ശുചിത്വത്തിൽ മുഖ്യമാണ് കൈകൾ 20 സെക്കന്റ് സമയമെടുത്ത് ഇടയ്ക്കിടെ ഹാൻഡ് വാഷ്/സോപ്പു പയോഗിച്ചു കഴുകി വൃത്തിയാക്കുക എന്നുള്ളത്. അത് തന്നെയാണ് ഒന്നാമത്തെ രോഗ പ്രതിരോധത്തിനുള്ള മരുന്നും.കുളിക്കുക എന്നുള്ളതും ശുചിത്വത്തിനുള്ള പ്രധാന ഘടകമാണ്.വസ്ത്രവും വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളതും രോഗപ്രതിരോധത്തിലെ മുഖ്യ വിഷയമായ ശുചിത്വത്തിലെ കാര്യങ്ങളാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ സമൂഹം വൃത്തിയാവും പിന്നീട് ലോകം തന്നെ വൃത്തിയാവും ലോകം വൃത്തിയായാൽ ഏത് പകർച്ച വാദി യേയും നമുക്ക് തുരുത്തിയോടിക്കാം.പരിസ്ഥിതിയെ മലിനമാക്കിയതുകൊണ്ടാണ് കൂടുതൽ പകർച്ച വാദിയും നമ്മുടെയിടയിലേക്ക് വരാനുള്ള കാരണം.പരിസ്ഥിതി ഒരിക്കലും നമ്മുടെ സ്വത്തല്ല, അതു കൊണ്ട് ഒരിക്കലും മാലിന്യങ്ങൾ തള്ളാനും പാടില്ല. പരിസ്ഥിതി ഒരിക്കലും നമ്മുടേതോ അല്ലെങ്കിൽ ഒരാളുടെ ഉടമസ്ഥതയിലുള്ളതോ അല്ല. അത് ലോകത്തിന്റെ സ്വത്താണ്. നമ്മുടെ സുന്ദരമായ ഭൂമിയിലെ പ്രപഞ്ചങ്ങളിൽ ഏറ്റവും മനോഹരമായ കാഴ്ചകൾ എവിടെയാണന്നോ, അത് നമുക്ക് ചുറ്റും കാണപ്പെടുന്ന പ്രകൃതിയിലാണ്, എന്നാൽ ആ പ്രകൃതിയിലേക്ക് ഒരാളും ഇറങ്ങി ചെല്ലാൻ ആഗ്രഹിക്കുന്നില്ല. ഒരു പക്ഷേ, നമ്മുടെ ഇന്ത്യയിൽ ഇന്ന് സഞ്ചാരികൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും നമ്മുടെ പ്രകൃതിയെയാണ്. പ്രകൃതി യാണ് നമ്മുടെ അമ്മ. നമ്മുടെ സങ്കടങ്ങളും ദുഖങ്ങളും അകറ്റാൻ പ്രകൃതി നമുക്ക് അത്യാവശ്യമാണ്.പല പ്രശസ്ത കവികളും രചിച്ചിട്ടുണ്ട്. "നിങ്ങൾക്ക് സങ്കടമോ ദുഖമോ ഉണ്ടെങ്കിൽ നിങ്ങൾ പ്രകൃതിയിലേക്ക് സഞ്ചരിക്കുക. അത് നിങ്ങളെ ശാന്തമാക്കും.നമ്മൾ ഓരോ നിമിഷവും ജീവിക്കേണ്ടത് നമ്മുടെ മനോഹരമായ പ്രപഞ്ചത്തെ ആസ്വദിച്ചു കൊണ്ടായിരിക്കണം.അതിനെ നശിപ്പിച്ചു കൊണ്ടായിരിക്കരുത്. ആ കാശത്തിനു താഴെ പ്രകൃതിയുടെ മടിത്തട്ടിൽ തല വെച്ചായിരിക്കണം നമ്മൾ ജീവിക്കേണ്ടത്.'ഒരു കൊച്ചു കുഞ്ഞ് സ്വന്തം അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കു പോലെ, ആ പുഞ്ചിരിയോടെ, ആ സന്തോഷത്തോടെ, നമ്മുടെ അമ്മയുടെ മനസ്സ് നാം ഒരിക്കലും മലിനമാക്കരുത്, അത് പോലെ നമ്മുടെ മനോഹരമായ പരിസ്ഥിതിയെയും.ഇന്ന് നമ്മുടെ ലോകത്ത് നമ്മുടെ കൺമുമ്പിൽ നമ്മൾ ഒരിക്കലും കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇതിനെല്ലാം ഉത്തരവാദികൾ മനുഷ്യരായ നാം തന്നെയാണ്, നമുക്ക് വരദാനമായി ലഭിച്ചു പ്രത്യതിയെ നാം വേദനിപ്പിക്കുന്നു, നശിപ്പിക്കുന്നു. ഒരു പക്ഷേ എന്റെ ചെറുപ്പത്തിൽ ഞാൻ വെള്ളപ്പൊക്കം എന്ന് കേൾക്കുന്നതപ്പോഴാണോ, നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നമ്മുടെ മുന്നിലെത്തുന്ന കുറച്ച് മനസ്സുകൾ.അവർ ഉച്ചരിക്കുന്നത് നാം കേട്ടിട്ടുണ്ട്.' വെള്ളപ്പൊക്കം ഉമ്മാ...... എല്ലാം നശിച്ചു പോയി ഇനി ഒന്നും ബാക്കിയില്ല' എന്ന് പറയുന്ന ചില മനസ്സാക്ഷികളെ മാത്രം, എന്നാൽ ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളവും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിറച്ചു നിന്നു. കുത്തൊലിച്ചു വരുന്ന മഴവെള്ളത്തിന്റെ മുന്നിലും ചെയ്യാൻ കഴിയാതെ നിസ്സഹായതയോടെ നോക്കി നിക്കേണ്ടി വന്നു. ഒരുപാട് ജീവനുകളും ജീവിതങ്ങളും ബലിയർപ്പിക്കേണ്ടി വന്നു. നാം ചെയ്യുന്നതിന്റെ കർമ്മഫലമാണ് നമ്മുക്ക് ലഭിക്കുക അത് തന്നെയാണ് ഇപ്പോ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതും. അതു കൊണ്ട് പ്രകൃതിയെ നാം ഒരിക്കലും മലിനമാക്കരുത്. പരിസ്ഥിതിയെ ശുദ്ധിയാക്കലാണ് രോഗ പ്രതിരോധത്തിനുള്ള ഔഷധം. ശുചിത്വം ഉണ്ടായാൽ ഏത് പകർച്ച വാദി യേയും തടുക്കാം. ശുദ്ധിയാണ് രോഗ പ്രതിരോധത്തിന് നിർബന്ധം.പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക എന്നു ള്ളതാണ് രോഗ പ്രതിരോധത്തിനെ തടുക്കാനുള്ള ആരോഗ്യം ഉണ്ടാവുകയുള്ളൂ. ഇന്ന് ഒരോ ദിവസവും നാം കഴിച്ചു കൊണ്ടിരിക്കുന്നത് വിശാംശങ്ങളാണ് അന്യസംസ്ഥാനങ്ങൾ അവർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിശാംശങ്ങൾ കുത്തി നിറക്കുമ്പോൾ നമ്മൾ അവ വാങ്ങിയിട്ട് നമ്മുടെ വയറുകളിൽ കുത്തിനിറയ്ക്കുന്നു.ഇത് കാരണം നാം നിത്യരോഗികളായി മാറുന്നു.ഇന്ന് പുതിയ രോഗങ്ങൾ ഉണ്ടാവുകയും അവ പടർന്നു പിടിക്കുകയും ചെയ്യുന്നു.ഇവയ്ക്കെല്ലാം കാരണം നമ്മുടെ ഭക്ഷണ ശൈലിയും ശുചിത്വമില്ലായ്മയുമാണ്. നല്ല ഭക്ഷണത്തിലൂടെയും ശുചിത്വത്തിലുടെയും നാം നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വളർത്തിയെടുക്കണം. അതിലുടെ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ കഴിയും. ആരോഗ്യമുള്ള പരിസ്ഥിതിയിലൂടെയും ശുചിത്വത്തിലൂടെയും നാം നമ്മെ ആരോഗ്യവാനാത്തുക
ശുഭം......
|