ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ സമൂഹവും പരിസ്ഥിതിയും

23:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26072 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിക്കൊണ്ടിരിക്കുന്ന സമൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിക്കൊണ്ടിരിക്കുന്ന സമൂഹവും പരിസ്ഥിതിയും


               ആദിമ മനുഷ്യ കാലം   മുതൽ നാം മനുഷ്യർ പരിസ്ഥിതിയെയും പ്രകൃതിയെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.മനുഷ്യന്റെ എല്ലാ ഉയർച്ചക്കും തുടക്കം കുറിച്ചതും പിന്നീടുള്ള കണ്ടുപിടുത്തങ്ങൾക് കാരണമായതും ഈ പരിസ്ഥിതി തന്നെ ആണ്. ശിലാ യുഗത്തിലും ഇരുമ്പു യുഗത്തിലും മനുഷ്യൻ പൂർണമായും പ്രകൃതിയെ ആശ്രയിച്ചിരുന്നു. പ്രകൃതിയുടെ മടിത്തല്ലിനുള്ളിലാണ് ഓരോരുത്തരും ജനനം കൊള്ളുന്നത്. നാം മനുഷ്യർ പൂർണമായും പ്രകൃതിയോട് ഇണങ്ങി നിന്നിരുന്നു നിത്യ ജീവിതത്തിൽ മനുഷ്യന് ഭക്ഷിക്കാനുള്ള ഭക്ഷ്യവസ്തുക്കൾ പോലും ലഭിക്കുന്നത് നമ്മുടെ പരിസ്ഥിതിയിൽ നിന്നും ആണ്. മനുഷ്യന്റെ നിലനില്പിനായി  ഭൂമി കനിഞ്ഞ സൗന്ദര്യമേറിയ ഒരു ഘടകമാണ് നമ്മുടെ പരിസ്ഥിതി. പച്ചിലകളാലും പല വൃക്ഷ സസ്യാദികളാലും സമ്പുഷ്ടമാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി നമ്മുക്ക് അമ്മ ആണ്, ഒരമ്മ തന്റെ കുടുംബത്തിന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു കരുതലോടെ നമ്മെ വളർത്തിയെടുക്കുന്ന പോലെ നമ്മുടെ പരിസ്ഥിതിയും നമ്മുക്ക് ആവശ്യമുള്ളതെല്ലാം നൽകി വളർത്തി എടുക്കുന്നു.
               എന്നാൽ ആധുനിക മനുഷ്യർ പ്രകൃതിയുടെയോ നമ്മുടെ പരിസ്ഥിതിയെടെയോ മഹത്വം തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ആദിമ മനുഷ്യ കാലഘട്ടത്തിലെ മനുഷ്യർക്കും ആധുനിക മനുഷ്യർക്കും ഇടയിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നു. അതിൽ ഏറ്റവും പ്രധാനമായി പറയാവുന്നത് നാം നമ്മെ വളർത്തിയ പ്രകൃതിയെ മറന്നു എന്നതാണ്. വരും കാലഘട്ടങ്ങളിൽ പരിസ്ഥിതി എന്നത് ഒരു ഓർമയായി മാത്രം നിലനിൽക്കേണ്ടി വരും എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.  
                 മനുഷ്യന്റെ പരിസ്ഥിതിയോടുള്ള ദുഷ്ട പ്രവർത്തികളിൽ ഏറ്റവും കൂടുതൽ എടുത്തുപറയാൻ സാധിക്കുന്നത് പരിസ്ഥിതി മലിനീകരണത്തെകുറിച്ചാണ്. പരിസ്ഥിതി എന്നത് ഒട്ടനവധി സൗധര്യമേറിയ ഘടകങ്ങളുടെ ഒത്തുചേരലാണ്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന മനുഷ്യൻ പ്രകൃതിയുടെ സൗന്ദര്യത്തെ വികൃതമാക്കികൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, പാടങ്ങളും കുളങ്ങളും മണ്ണിട്ട് നശിപ്പിക്കുന്നു, മലനിരകൾ ഇടിച്ചു നശിപ്പിക്കുന്നു, പുഴകളിൽ മാലിന്യം നിക്ഷേപിച് പുഴയെ മലിനപ്പെടുത്തുന്നു. ഇത്തരം പ്രവർത്തികളിലൂടെ പ്രകൃതിയെ നാശത്തിലേക്കു നയിക്കുകയാണ് മനുഷ്യർ.
                  എന്നാൽ മനുഷ്യൻ ചിന്തിക്കാതെപോകുന്ന ഒരു കാര്യമുണ്ട് നാം മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ആധാരമായ ഘടകമാണ് പരിസ്ഥിതി. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി നാം പരിസ്ഥിതിയെ ദുരുപയോഗം ചെയ്യുന്നു. മനുഷ്യൻ തന്റെ പ്രവർത്തികളിലൂടെ സ്വന്തം കാൽകീഴിലെ മണ്ണൊലിപ്പിച്ചു കളയുകയാണെന്നു ആരും മനസിലാക്കുന്നില്ല. മരങ്ങൾ വെട്ടുന്നതിലൂടെ നാം പ്രകൃതിയുടെ മനോഹാര്യത മാത്രമല്ല നശിപ്പിക്കുന്നത്, നമുക്ക് ശ്വസിക്കാനുള്ള ശുദ്ധ വായുവിനെ കൂടിയാണ്. അതുപോലെ തന്നെ പുഴ മലിനമാക്കുന്നതിലൂടെ നാം നമ്മുടെ നിത്യോപയോഗ വസ്തുവായ ജലത്തെ ഇല്ലായ്മചെയ്യുന്നു. ഇതിന്റെ പരിണിത ഫലമായി ജല സമ്പുഷ്ടമായ നമ്മുടെ ഈ ഭൂമിയിൽ ഒരുപക്ഷെ വരാൻ പോകുന്ന ഭാവിയിലും നാം ശുദ്ധ വായു പോലും പാക്കറ്റുകളിൽ പണം കൊടുത്തുവാങ്ങിക്കേണ്ട അവസ്ഥായാകും.
                               ഒരു കാലത്ത് കവികളും സാഹിത്യകാരന്മാരും പ്രകൃതിയെയും പരിസ്ഥിതിയെയും പുകഴ്ത്തി പാടിയിരുന്നു. പ്രകൃതിയുടെ സൗന്ദര്യം അവരുടെ സാഹിത്യ സൃഷ്ടികളിൽ നിന്നും തൊട്ടെടുക്കാമായിരുന്നു. എന്നാൽ ഇന്നോ? ഒരു കവികളും പരിസ്ഥിതിയെ പുകഴ്ത്തുന്നില്ല. പുകഴ്ത്തിപാടാനുള്ള സൗന്ദര്യ ബോധം   ഇന്ന്  പരിസ്ഥിതിക്ക് ഇല്ലെന്നു വേണം പറയാൻ. അതുകൊണ്ടുതന്നെ കവിതകളിലും കഥകളിലും ഇന്ന് പരിസ്ഥിതിക് വിഷാദ രൂപം കലർന്ന് നിൽക്കുന്നു.
                             മനുഷ്യന്റെ പ്രവർത്തികൾക് ഒരു തിരിച്ചടിയെന്നപോലെ പ്രകൃതിയിൽ ഇന്ന് പല പ്രതിഭാസങ്ങളും അരങ്ങേറുന്നു. മണ്ണിടിച്ചിൽ, പ്രളയം, ഭൂമികുലുക്കം, ആഗോളതാപനം  ഇവയെല്ലാം പരിസ്ഥിതിക് നമ്മോടുള്ള വിദ്വെഷമായി കണക്കാക്കാം. എന്നാൽ ഇത്തരം തിരിച്ചടികളിലൂടെ മനുഷ്യൻ പഠിക്കുന്നില്ല എന്നത് തന്നെ ആണ് അത്ഭുതകരം. തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളുടെയും ആധുനിക ലോകത്തിന്റെ കാപട്യങ്ങളുടെയും പിന്നാലെ ഓടുകയാണ് നാം മനുഷ്യർ.
                             പരിസ്ഥിതി നമുക്ക് ദൈവതുല്യമാണെന്നു നാം ഓരോരുത്തരും ബോധവാന്മാരാവുകയും, പരിസ്ഥിതിയെ സംരക്ഷിക്കാനായി മുന്നോട്ടു വരികയുമാണ് നാം ചെയ്യേണ്ടത്. അതിനായി ഓരോ മനുഷ്യരും സ്വയം അവരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വൃക്ഷങ്ങളും സസ്യങ്ങളും നട്ടു പിടിപ്പിക്കുകയും, പ്ലാസ്റ്റിക്‌ പോലുള്ള മാരക വസ്തുക്കളുടെ ഉപയോഗം കുറച്ചു പുഴകളെയും, വായുവിനെയും നമ്മുടെ ഭൂമിയെയും സംരക്ഷിക്കുക.
ജസ്ന
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം