വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കൊറോണ കാലത്ത് | color= 3 }} ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കൊറോണ കാലത്ത്
ഇത്തവണ വന്ന് കൂടിയ കോവിഡെന്ന മഹാമാരി കേരളത്തെ മാത്രമല്ല ലോകത്തെ ഒട്ടാകെ തന്നെ വിറപ്പിച്ച ഒന്നാണ്. ജീവനു തന്നെ ഭീഷണിയായ, പുറത്തു വരാതെ അങ്ങിങ്ങായി ഒളിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ്- 19. പരീക്ഷകളെല്ലാം മാറ്റിമറിച്ച് കൊറോണക്കാലം വന്നെത്തി, ആരും പ്രതീക്ഷിക്കാതെ ഒരവധിക്കാലം. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പറ്റാത്ത വൈറസ്, ഈ ലോകത്തെ തന്നെ അടച്ചു പൂട്ടിയ കാലം.
               എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ച് പിടിക്കാൻ പറ്റിയ കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചുംചിരിച്ചും ചിലവഴിക്കുവാൻ ലഭിക്കുന്ന ഒരവസരമാണ് ഈ കൊറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. വെറുതെ വീട്ടിലിരിക്ക കൊണ്ട് ശരീരത്തിനും മനസിനും പെട്ടെന്ന് മടിപിടിക്കുന്ന കാലം, ഞാനും എന്റെ രക്ഷിതാക്കളും വീട്ടിലിരുപ്പ് ഡോക്യുമെൻററി ചെയ്ത് ( നല്ല പാഠം) ചൈൽഡ് ലൈനിലേക്ക് മൽസരത്തിനായി അയച്ച് കൊടുക്കുകയുണ്ടായി, വീട് വൃത്തിയാക്കിയും അടുക്കള തോട്ടം നിർമിച്ചും പാഴ്വസ്തുക്കൾ കൊണ്ട് ഉൽപന്നങ്ങൾ നിർമിച്ചുമാണ് ഈ കൊറോണക്കാലം ഞാൻ കഴിക്കുന്നത്.
      പാവപ്പെട്ട, സാധാരണക്കാരെയും,കൂലിവേല ചെയ്ത് ജീവിക്കുന്ന തൊഴിലാളികളേയും ഇത് ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരുണ്ട്. വെള്ളവും ഭക്ഷണവും കിട്ടാതെ കഷ്ടപ്പെടുന്നവരുണ്ട്, ഇതിനെല്ലാം ഒരറുതിയുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
         എല്ലാം ശരിയാവും , നമ്മൾ ശ്രദ്ധിച്ചാൽ : അതിനെല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടണം, ശ്രദ്ധ കൊണ്ട് മാത്രമേ ഇതിനെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ. ഓരോ ദിവസവും വരുന്ന വാർത്തകൾ പേടിപ്പെടുത്തുന്നതാണ്,. പുറം നാടുകളിൽ വന്നു പെട്ട അവസ്ഥ നമ്മളെ ബാധിച്ചാൽ നമുക്കെന്തു ചെയ്യാൻ പറ്റും - പ്രവാസികളൊക്കെ വളരെ കഷ്ടപ്പാടി ലാണ്, പിറന്ന നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാത്ത അവസ്ഥ - എല്ലാവരും കൂടി ശ്രദ്ധിച്ചാൽ എല്ലാം പെട്ടെന്ന് ശരിയാക്കിയെടുക്കാം.
വീടിന് പുറത്തിറങ്ങിയും അകത്തു കയറിയും സമയം പോക്കുകയാണ് ചിലർ, എന്നാൽ മറ്റു ചിലർ സമയം കഴിക്കാൻ സ്മാർട്ട് ഫോൺ വഴി സോഷ്യൽ മീഡിയയിൽ കയറിയിറങ്ങി നടക്കുന്നു .ചാറ്റിങ്ങിലും, വീഡിയോ കോളിലും സമയം കഴിക്കുന്നു.
   ഈ അവസരത്തിൽ നമ്മളോടൊപ്പമുള്ള സർക്കാറിനും, നമ്മുടെ രക്ഷക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്കും, നമുക്ക് നേർവഴി കാട്ടുന്ന പോലിസുകാർക്കും, സ്വന്തം ജീവൻ പോലും നൽകി രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ സ്നേഹവും കടപ്പാടും അറിയിക്കേണ്ടതുണ്ട്.  ഒരു മാസക്കാലമായി അടച്ചു പൂട്ടപ്പെട്ട ഈ ലോകം വീണ്ടും തിരിച്ചു വരുമെന്ന് നമുക്ക് പ്രതിക്ഷിക്കാം; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.
   
ഹിബാ സിമിൻ
8 M വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ
വണ്ട‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം