സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk36046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കുമ്പോൾ
അച്‍ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും....
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുുമെന്നും...
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന്
മയങ്ങുമെന്നും..
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
വൈകുന്നേരം
മുറ്റത്തെ മാവിൽ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും...
അഞ്ചുമണിയുടെ വെയിൻ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും..
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്‍

 

Athira krishnan
10.A st mary's hs for girls kayamkulam 36046
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത